PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകെ .എസ് .സി ഭരത് മുരളി നാടകോത്സവം : ഉദ്‌ഘാടനം ഡിസംബർ 22 ന്

കെ .എസ് .സി ഭരത് മുരളി നാടകോത്സവം : ഉദ്‌ഘാടനം ഡിസംബർ 22 ന്

കെ .എസ് .സി ഭരത് മുരളി നാടകോത്സവം : ഉദ്‌ഘാടനം ഡിസംബർ 22 ന്

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 2023 ഡിസംബർ 22 ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങോടു കൂടി ആരംഭിക്കും. 2023 ഡിസംബർ 23 മുതൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള പത്ത് സമിതികൾ 2024 ജനുവരി 20 വരെയുള്ള ദിവസങ്ങളിലായി നാടകങ്ങൾ അരങ്ങിലെത്തിക്കും. ജനുവരി 22 ന് ഫലപ്രഖ്യാപനം നടക്കും.സാജിദ് കൊടിഞ്ഞിയുടെ സംവിധാനത്തിൽ ക്രിയേറ്റിവ് ക്ലൗഡ് അലൈൻ അവതരിപ്പിക്കുന്ന സോർബ എന്ന നാടകം ഡിസംബർ 23 ന് ആദ്യ നാടകമായ് അവതരിപ്പിക്കും. ഡിസംബർ 30 ന് അജയ് അന്നൂർ സംവിധാനം ചെയ്ത് അൽഖൂസ് തിയറ്റർ അവതരിപ്പിക്കുന്ന ജീവലത, ഡിസംബർ 31 ന് പ്രശോബ് ബാലന്റെ സംവിധാനത്തിൽ കനൽ തിയറ്റേഴ്‌സ് ദുബായ് അവതരിപ്പിക്കുന്ന മരണക്കളി , ജനുവരി ഒന്നിന് ബിജുകൊട്ടില സംവിധാനം ചെയ്ത് ചേതന റാസൽഖൈമ അവതരിപ്പിക്കുന്ന കെ. പി ബാബുവിന്റെ പൂച്ച, ജനുവരി 6 ന് ഹസീം അമരവിള സംവിധാനം ചെയ്ത് ശക്തി തിയറ്റേഴ്‌സ് അബുദാബി അരങ്ങിലെത്തിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ് , ജനുവരി 7 ന്  അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത് ചമയം തിയറ്റേഴ്‌സ് ഷാർജ യുടെ ടോയ്‌മാൻ, ജനുവരി 13 ന് ഷൈജു അന്തിക്കാടിന്റെ സംവിധാനത്തിൽ അലൈൻ ഇന്ത്യ സോഷ്യൽ സെന്ററിന്റെ ട്വിങ്കിൾ റോസായും പന്ത്രണ്ടു കാമുകന്മാരും , ജനുവരി 14 ന് ഒ ടി ഷാജഹാന്റെ സംവിധാനത്തിൽ ഓർമ്മ ദുബായ് യുടെ ഭൂതങ്ങൾ , ജനുവരി 19 ന് യുവകലാസാഹിതി അബുദാബി വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുക്കുന്ന ആറാം ദിവസം, അവസാന ദിവസമായ ജനുവരി 20 ന് സുവീരന്റെ സംവിധാനത്തിൽ ഒന്റാരിയൊ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാമമോഹിതം എന്നീ നാടകങ്ങൾ അവതരിപ്പിക്കും.

എല്ലാ ദിവസവും രാത്രി 8 മണിക്ക് നാടകം ആരംഭിക്കും. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമാണ് കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം. ഒരുമണിക്കൂറിൽ കുറയാത്ത പരമാവധി രണ്ട്‌ മണിക്കൂർ നീളുന്ന നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുക . ഏറ്റവും മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം,മികച്ച മൂന്നാമത്തെ അവതരണം , സംവിധായകന്‍, നടന്‍, നടി, രണ്ടാമത്തെ നല്ല നടന്‍, രണ്ടാമത്തെ നല്ല നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, ചമയം രംഗസജ്ജീകരണം എന്നീ പുരസ്‌കാരങ്ങൾക്ക് പുറമെ പ്രോത്സാഹന സമ്മാനമായി യു എ ഇ യില്‍ നിന്നുള്ള ഏറ്റവും നല്ല സംവിധായകനും സമ്മാനമുണ്ട്.

ഏറ്റവും മികച്ച അവതരണത്തിന് 15 ,000 ദിർഹവും രണ്ടാമത്തെ മികച്ച അവതരണത്തിന് 10000 ദർഹവും മികച്ച മൂന്നാമത്തെ അവതരണത്തിന് 5000 ദർഹവും സമ്മാനമായ് നൽകും. കൂടാതെ മികച്ച യു.എ. ഇ യിലെ സംവിധായകന് 500 ദർഹം സമ്മാനത്തുക നൽകും. കേരളത്തിലെ പ്രശസ്തരും പ്രതിഭാധനന്മാരുമായ സംവിധായകരാണ് ഓരോ സമിതിയുടെയും നാടകങ്ങള്‍ സംവിധാനം ചെയ്യുന്നത്. നാട്ടില്‍ നിന്നുള്ള സംവിധായകരോടൊപ്പം യു. എ. ഇ. യിലെ പ്രവാസികളായ രചയിതാക്കളും സംവിധായകരും നാടകോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്. നാടകോത്സവത്തിന്റെ ഭാഗമായി യു.എ ഇ യിലെ നാടക രചയിതാക്കൾക്കായി നാടകോത്സവത്തിന്റെ ഭാഗമായി യു.എ ഇ യിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment