PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇൻഡോ-അറബ് സാംസ്‌കാരിക മഹോത്സവത്തിനു ഇന്ന്  തുടക്കമാകും.

അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇൻഡോ-അറബ് സാംസ്‌കാരിക മഹോത്സവത്തിനു ഇന്ന്  തുടക്കമാകും.

അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇൻഡോ-അറബ് സാംസ്‌കാരിക മഹോത്സവത്തിനു ഇന്ന്  തുടക്കമാകും.

അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇൻഡോ-അറബ് സാംസ്‌കാരിക മഹോത്സവത്തിനു ഇന്ന്  തുടക്കമാകും. ജനുവരി 21 ഞായറാഴ്ചവരെ മുസഫ ക്യാപിറ്റൽ മാൾ ബൊളീവിയാർഡ് അവന്യൂയിൽ ആണ് ഫെസ്റ്റിവൽ നടക്കുക. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന മഹോത്സവം മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ സാംസ്കാരികോത്സവമായിരിക്കും സമ്മാനിക്കുക. ഇന്ന്  വൈകീട്ട് 7.30 ന്  ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉൽഘാടനം ചെയ്യും. തുടർന്ന് ഇൻഡോ അറബ് ഫ്യൂഷൻ മ്യൂസിക് ഉൾപ്പെടെ വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറും. ജനുവരി 20 ന് ചലച്ചിത്ര താരങ്ങളായ സരയു മോഹൻ , മനോജ് ഗിന്നസ് , കൃഷ്ണപ്രഭ , രാജേഷ് തിരുവമ്പാടി എന്നിവർ നയിക്കുന്ന പരിപാടിയുണ്ടാകും. ജനുവരി 21 ന് ഇന്ത്യൻ അറബിക്ക് സംസ്കാരം വിളിച്ചോതുന്ന പരിപാടികൾ അരങ്ങേറും.വൈവിധ്യമാർന്ന ഇന്ത്യൻ അറബിക് കലാ  പ്രകടനങ്ങൾ, പ്രദർശനസ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ  എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ഇന്തോ-അറബ് സമൂഹങ്ങളിക്കിടയിൽ ഐക്യവും ധാരണയും വളർത്തിയെടുക്കുന്ന രണ്ട് സമ്പന്നമായ സംസ്കാരങ്ങളുടെ സവിശേഷമായ മിശ്രിതമായിരിക്കും ഉത്സവം. മൂന്ന് ദിവസത്തെ പ്രവേശനത്തിന് പത്ത് ദിർഹമാണ് നിരക്ക്. പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 20 പവൻ സ്വർണവും 55 വില പിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.സമാജം പ്രസിഡന്റ് റഫീഖ് കയനിയൽ , ജനറൽ സെക്രട്ടറി എം യു ഇർഷാദ്, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദർ അലി , മസൂമ, അജാസ് അപ്പാട്ടില്ലത്ത് ,രേഖിൻ സോമൻ , സാബു അഗസ്റ്റിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment