PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയൂസഫലി ധനികനായ മലയാളി, പട്ടികയിൽ ആദ്യമായി മലയാളി വനിതയും

യൂസഫലി ധനികനായ മലയാളി, പട്ടികയിൽ ആദ്യമായി മലയാളി വനിതയും

യൂസഫലി ധനികനായ മലയാളി, പട്ടികയിൽ ആദ്യമായി മലയാളി വനിതയും

അബുദാബി: ആഗോള സമ്പന്നരുടെ പുതിയ പട്ടിക പുറത്തു വിട്ട് ഫോബ്സ്. ലൂയിസ് വിറ്റണ് ബ്രാൻഡ് ഉടമയായ ബെർണാഡ് അർനാൾട്ട് ആണ് പുതിയ ലോകത്തെ ഏറ്റവും വലിയ സമ്പന്നനൻ. 233 ബില്ല്യണ് ഡോളറിൻ്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ടെസ്ല, സ്പേസ് എക്സ് ഉടമ ഇലോണ് മസ്ക് ആണ് പട്ടികയിൽ രണ്ടാമത് 195 ബില്ല്യണ് ഡോളറിൻ്റെ സമ്പത്താണ് അദ്ദേഹത്തിനുള്ളത്. ആമസോണ് മേധാവി ജെഫ് ബെസോസാണ് (194 ബില്യണ് ഡോളർ) പട്ടികയിൽ മൂന്നാമത്.

116 ബില്ല്യണ് ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് ആഗോളസമ്പന്നരിലെ മുൻനിരയിലുള്ള ഇന്ത്യക്കാരൻ. ആഗോളപട്ടികയിൽ ഒൻപതാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. ഗൌതം അദാനി (84 ബില്ല്യൺ) ശിവ് നടാർ (36.9 ബില്ല്യൺ), സാവിത്രി ജിൻഡാൽ (33.52 ബില്ല്യൺ) എന്നിവരാണ് ഇന്ത്യയിലെ മറ്റു പ്രമുഖ അതിസമ്പന്നർ.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലുഗ്രൂപ്പ് ഉടമ എം.എ യൂസഫലിയാണ് മലയാളികളിൽ ഏറ്റവും സമ്പന്നൻ. 7.6 ബില്ല്യണ് ഡോളറിൻ്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 2023-ൽ 7.1 ബില്ല്യണ് ഡോളറായിരുന്നു അദ്ദേഹത്തിൻ്റെ ആസ്തി. സമ്പാദ്യത്തിൽ വരുമാനമുണ്ടായതോടെ സമ്പന്നരുടെ ആഗോള റാങ്കിംഗിലും യൂസഫലി മുന്നേറി. കഴിഞ്ഞ 497-ാം റാങ്കിലായിരുന്ന യൂസഫലി ഇപ്പോൾ 344-ാം സ്ഥാനത്താണ്.

ജോയ് ആലുക്കാസ് (4.4 ബില്ല്യൺ), ഡോ.ഷംസീർ വയലിൽ, (3.5ബില്ല്യൺ) രവി പിള്ള (3.3 ബില്ല്യൺ), സണ്ണി വർക്കി (3.3 ബില്ല്യൺ) എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. 1.3 ബില്ല്യൺ ഡോളർ ആസ്തിയോടെ സാറാ ജോർജ്ജ് മുത്തൂറ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മലയാളി വനിത അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment