PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായവുമായി പയസ്വിനി അബുദാബി  

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായവുമായി പയസ്വിനി അബുദാബി  

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായവുമായി പയസ്വിനി അബുദാബി  

ഷാർജ: പെട്ടന്നുണ്ടായ കാലാവസ്ഥ വ്യതിയാനത്തിൽ കഴിഞ്ഞയാഴ്ച യുഎഇ യിൽ പരക്കെ പെയ്ത പെരുമഴയിൽ ഉണ്ടായ വെള്ളക്കെട്ടു കാരണം ഗതാഗതസൗകര്യങ്ങളും വെള്ളവും വൈദ്യുതിയുമടക്കമുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ ദുരിതത്തിലാഴ്ന്ന ഷാർജ എമിറേറ്റിലെ വിവിധഭാഗങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് സഹായവുമായാണ് അബുധാബിയിൽ നിന്നും കാസറഗോഡുകാരുടെ പ്രവാസി കുടുംബകൂട്ടായ്മായായ പയസ്വിനിയുടെ പ്രവർത്തകർ എത്തിയത്. അംഗങ്ങളിൽ നിന്നും സമാഹരിച്ച ഭക്ഷണവും മരുന്നുകളും കുടിവെള്ളവും ഉൾപ്പെടുന്ന ആവശ്യസാധനങ്ങളടങ്ങിയ ഒരു ലക്ഷം രൂപയുടെ 150 ഓളം കിറ്റുകളാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തത്. ദുരിതബാധിതപ്രദേശങ്ങളിൽ ദിവസങ്ങളായി സന്നദ്ധപ്രവർത്തനം നടത്തി വരുന്ന പ്രവാസി സംഘടനയായ അക്കാഫുമായി  (ഓൾ കേരള കോളേജ് അലുംനി ഫോറം ) സഹകരിച്ചാണ് പയസ്വിനി സഹായവിതരണം സാധ്യമാക്കിയത്. . പയസ്വിനി രക്ഷാധികാരി ടി. വി. സുരേഷ് കുമാർ, പ്രസിഡന്റ് ഉമേഷ് കാഞ്ഞങ്ങാട്, സെക്രട്ടറി രാധാകൃഷ്ണൻ ചെർക്കള, വിഷ്ണു തൃക്കരിപ്പൂർ, ഹരീഷ് ആയംപാറ, നവനീത് മേലത്ത്,  സുനിൽബാബു, പ്രതീഷ് പാണൂർ എന്നിവരും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, സെക്രട്ടറി മനോജ് കെ. വി,  വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ് , റൈൻ സപ്പോർട്ട് മിഷൻ കൺവീനർ രഞ്ജിത്ത് കോടോത്ത്,  ടാസ്ക് ഫോഴ്സ് കൺവീനർ ബിന്ദു ആന്റണി, പ്രതാപ് നായർ, സന്ദീപ്, സുചിത്ര പ്രതാപ്, ഡയാന, സതീഷ് ജോസഫ്, ബിജു കൃഷ്ണൻ, പ്രകാശ് നാരായണൻ, ബിജു സേതുമാധവൻ, ശെഫി എന്നിവരും സംബന്ധിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment