ബ്രോഷർ പ്രകാശനവും പ്രവർത്തക കൺവൻഷനും സംഘടിപ്പിച്ചു.
അബുദാബി : ബാലുശ്ശേരി -എലത്തൂർ മണ്ഡലം കെഎംസിസി 2024 നവംബർ 24 ന് അബുദാബി ലയൺ സ്പോർട്സ് പ്ലേ സോണിൽ വെച്ച് നടത്തുന്ന യുകെ അബ്ദുൽ മനാഫ് മെമ്മോറിയൽ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനവും പ്രവർത്തക കൺവൻഷനും അബുദാബി കിസ്മത്ത് റസ്റ്റോറന്റ് ഔഡിറ്റോറിയത്തിൽ നടന്നു.മണ്ഡലം പ്രസിഡന്റ് ഷബീർ ഇ കെ യുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാഫർ തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു. ബ്രോഷർ പ്രകാശനം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖിൽ നിന്നും എൽ എൽ എച്ച് പ്രതിനിധി ഡോക്ടർ ഫസൽ, ബിഗ് മാർട്ട് പ്രതിനിധികളായ മുഹമ്മദ് ആത്വിഫ്,മുഹമ്മദ് ഹിഷാം എന്നിവർ ഏറ്റുവാങ്ങി. മുഖ്യ അതിഥി കളായി ബാലുശ്ശേരി നിയജക മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത് , എസ് റ്റി യു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദലി സാഹിബും പങ്കെടുത്തു.കെഎംസിസി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പ്രാധന്യത്തെ കുറിച്ചും അവർ സംസാരിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുൽ ബാസിത്ത് കായക്കണ്ടി, ,സ്റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് സി പി , ജില്ലാ പ്രധിനിധി കളായ അബ്ദുൽ മജീദ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഷറഫു കടമേരി, മുഹമ്മദ് വടകര, സി എച് സെന്റർ കോഴിക്കോട് ചെയർമാൻ ഹാരിസ് സി കെ മണ്ഡലം പ്രധിനിധികളായ ഷംനാസ്, മുസമ്മിൽ, മുജീബ് യു കെ, മൻസൂർ, ഇല്യാസ് കോട്ടൂർ,ഷാഹിദ് അത്തോളി , ഷമീം വി പി, പഞ്ചായത്ത് പ്രധിനിധി കളായ ശരീഫ് മാസ്റ്റർ, റിജു,,ദുബായ് അത്തോളി പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് നൗഷാദ് വി കെ , സെക്രട്ടറി നൗഫൽ സി കെ ,ബാദുഷ അബ്ദുൾ ജംഷീർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി സബാഹ് സ്വാഗതവും ട്രഷറർ നിസാർ നന്ദിയും പറഞ്ഞു.