PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകലാലയം സാംസ്കാരിക വേദി റെസ്പബ്ലിക്ക സംഘടിപ്പിച്ചു.

കലാലയം സാംസ്കാരിക വേദി റെസ്പബ്ലിക്ക സംഘടിപ്പിച്ചു.

കലാലയം സാംസ്കാരിക വേദി റെസ്പബ്ലിക്ക സംഘടിപ്പിച്ചു.

അബൂദാബി :  ആര്‍.എസ്.സി അബൂദാബി ഈസ്റ്റ് സോണ്‍ കലാലയം സാംസ്കാരിക വേദി  റിപ്പബ്ലിക് ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റെസ്പബ്ലിക്ക സമാപിച്ചു. മുസഫ്ഫ എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സയ്യിദ് ഹാഷിം ഹൈദ്രൂസി പ്രാര്‍ത്ഥന നിർവ്വഹിച്ചു. ചെയര്‍മാന്‍ മനാഫ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ആര്‍എസ്.സി ഒമാന്‍ നാഷ്ണല്‍ എക്സിക്യൂട്ടീവ് സെക്ക്രട്ടറി ശരീഫ് സഅദി മഞ്ഞപ്പറ്റ ഉദ്ഘാടനം ചെയ്തു. ഭരണഘടന നിര്‍മ്മിതിയും നിര്‍വ്വഹണവും എന്ന വിഷയത്തില്‍ ശുഐബ് അമാനി കയരളവും ‘റിപ്പബ്ലിക് പ്രതീക്ഷയുടെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍  ജലീല്‍ സിദ്ധീഖി പുഴക്കാട്ടിരിയും വിഷയാവതരണം നടത്തി. അസ്ലം പെരിമ്പലം,ശഫീഖ് വട്ടോളി,ഹബീബ് സി.എം.എ. തുടങ്ങിയവര്‍ ഇടപെട്ട് സംസാരിച്ചു. യുഎ.ഇ.നഷ്ണല്‍ എക്സിക്യുട്ടീവ് സെക്രട്ടറി റാഷിദ് മൂര്‍ക്കനാട് ഉപസംഹാരം നടത്തി പ്രസംഗിച്ചു. ശബീർ കൊട്ടാരത്തിൽ, അബ്ദുൽ ഹക്കീം പള്ളിയത്ത്, ലിൻഷാദ് അംജദി, ഹാഫിള് സ്വാലിഹ് സഖാഫി സംബന്ധിച്ചു. സോണ്‍ കലാലയം സാംസ്ക്കാരിക വേദി സെക്രട്ടറിമാരായ കെ.വി.എം.റഫീഖ് സഖാഫി തലകാപ്പ് സ്വാഗതവും  റിയാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment