അബുദാബി മലയാളി ഫ്രണ്ട്‌സ് ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
അബുദാബി: അബുദാബി മലയാളി ഫ്രണ്ട്‌സ് (AMF UAE) കൂട്ടായ്മയുടെ നേതൃത്വത്തിൽ യു എ ഇ “ഈദ് അൽ ഇതിഹാദ്” സംഘടിപ്പിച്ചു. അബുദാബി ഓൾഡ് എയർപോർട്ട് പാർക്കിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. അൻപതിൽ അധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ കോർഡിനേറ്റർമാരായ ഷാഫി സിവി അധ്യക്ഷത വഹിച്ചു. നദീർ തിരുവത്ര, ജാസ്മിൻ ഷൗക്കത്ത്, അജൽ ജോയ് , അമീർ കല്ലമ്പലം തുടങ്ങിയവർ സംസാരിച്ചു.