PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു

ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു

ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു

അബുദാബി: കണ്ണൂർ കണ്ണപുരം സ്വദേശിയും അബുദാബി യിൽ താമസക്കാരനുമായ ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ് നൽകി ആദരിച്ചു. അമേരിക്കയിലെ കാഡർബ്രോക്ക് യൂണിവേഴ്സിറ്റിയാണ് കഴിഞ്ഞ 33 വർഷക്കാലം കരട്ടെയിൽ ഫായിസ് നൽകിയ സമഗ്ര സംഭാവനക്കു ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ഒരു ഇന്റർനാഷണൽ ട്രൈനറും കോച്ചും ജഡ്ജുമായ ഫായിസ് 94 ൽ ചെന്നൈയിലും 2022 ൽ ഹൂബ്ലിയിലും 2023 ൽ മൈസൂരിലും വെച്ച് നടന്ന ഇന്റർനാഷനൽ കരട്ടെ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. 2017 ലും 2019 ലും 2022ലും ഇന്ത്യ യുഎഇ എന്നി രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജപ്പാനിൽ ഇന്റർനാഷനൽ കാരട്ടെ സെമിനാറിൽ പങ്കെടുത്തു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രഡീഷണൽ മാർഷൽ ആർട്സിന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ഷിഹാൻ ഫായിസ് യുഎഇ കാരട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള കോച്ചും ട്രെയിനറും അക്സാമിനറുമാണ് നിരവധി ഇന്റർനാഷനൽ മത്സരങ്ങളിൽ വിധി കർത്താവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസം അവസാന വാരം അമേരിക്കയിൽ നടന്ന ഇന്റർനാഷനൽ സെമിനാറിലും യുഎഇ പ്രതിനിധീകരിച്ച് ഷിഹാൻ മുഹമ്മദ് ഫായിസ് ആയിരുന്നു പങ്കെടുത്തിരുന്നത്. ജപ്പാൻ , ഒമാൻ, , സൗദി അറേബ്യ, അമേരിക്ക അർമേനിയ , ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് കരട്ടെ ജീവിത ചര്യയാക്കിയ ഷാൻ ഫായിസിന് യുഎഇ ഉൾപ്പെടെ മറ്റിതര രാജ്യങ്ങളിലുമായി നൂറിലേറെ ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയ കരാട്ടെ മാസ്റ്റേഴ്സ് ശിഷ്യരായുണ്ട്. 27 വർഷമായി യുഎഇ യിൽ പ്രവാസിയായ മുഹമ്മദ് ഫായിസ് അബുദാബിയിൽ ആണ് താമസം ഷഫീന മുഹമ്മദ് ഫായിസ് ഭാര്യയാണ് ഫഹീം ഫായിസ് ,ആയിഷ ഫായിസ് ,ഫാരിഹ ഫായിസ് മക്കളാണ്

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment