ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.
അബുദാബി: അബൂദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റീട്ടെയിൽ ആൻഡ് ഹോൾ സെയിൽ ഗ്രൂപ്പായ ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. അബുദാബി ഫയർമൗണ്ട് ഫോട്ടലിലാണ് ഇഫ്താർ വിരുന്നു ഒരുക്കിയത്. അൽ അസബ് ചെയർമാൻ ഗാനം അൽ മസ്റൂഈ, മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി എന്നിവർ മുഖ്യ അതിഥികളായിരുന്നു. യു എ ഇ യിലെ വ്യവസായ പ്രമുഖർ, ബനിയസ് സ്പൈക് പ്രീമിയം കസ്റ്റമേർസ് & സപ്ളെയേർസ് തുടങ്ങിയവർ ഇഫ്താർ വിരുന്നിന്റെ ഭാഗമായി. ഗ്രൂപ്പ്-എക്സിക്യൂട്ട് ഡയറക്ടർ റാശിദ് അബ്ദുറഹ്മാൻ അതിഥികളെ സ്വാഗതം ചെയ്തു.
ഡോ. അബ്ദുൽ ഹകീം അസ്ഹരി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. ഗ്രൂപ്പിന്റെ വിഷൻ 2025 സി.ഇ.ഒ ശാകിർ പി അലിയാർ അവതരിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ സി.പി അബ്ദുറഹ്മാൻ ഹാജി സന്ദേശ പ്രഭാഷണം നിർവഹിച്ചു. യു.എ.ഇ യിൽ അൻപത്തി ഒന്ന് വർഷമായി പ്രവാസം നയിക്കുന്ന കമ്പനിയുടെ ജനറൽ മാനേജർ അബ്ദുൽ ജബ്ബാറിനെ മാനേജ്മെന്റ് അംഗങ്ങൾ ചടങ്ങിൽ ആദരിച്ചു.