‘ജെടെക്സ്’ 35ാം എഡിഷന് ദുബൈയിൽ തുടക്കം
ദുബായ്: ആഗോള വിദ്യാഭ്യാസ, പരിശീലന പ്രദർശന (ജെടെക്സ്)ത്തിന്‍റെ 35ാമത് എഡിഷന് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ തുടക്കമായി.വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിവിധ സർവകലാശാലകളുടെയും സ്‌കൂളുകളുടെയും മേധാവികളും പങ്കെടുത്ത ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. നൂറ്റമ്പതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. പ്രദർശനത്തിലെ ‘സ്റ്റഡി ഇൻ ഇന്ത്യ’ പവലിയൻ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ സഹായത്തോടെ സർവിസസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ആണ് ഇന്ത്യ പവലിയൻ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പ്രദർശനം സമാപിക്കുക.