PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല കാമ്പയിൻ ആരംഭിച്ചു.

അഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല കാമ്പയിൻ ആരംഭിച്ചു.

അഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല കാമ്പയിൻ ആരംഭിച്ചു.

അബൂദബി : മികച്ച നിരക്കും സേവനവും വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ചുകളിലൊന്നായ അഹല്യ എക്‌സ്‌ചേഞ്ച് ശൈത്യകാല കാമ്പയിൻ ആരംഭിക്കുന്നു. ഒക്ടോബർ 12 മുതൽ 2024 ഫെബ്രുവരി 8 വരെ 120 ദിവസം നീണ്ടുനിൽക്കുന്ന  കാമ്പയിൻ കാലയളവിൽ അഹല്യ എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകളിലൂടെ നാട്ടിലേക്ക് പണം അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് 10 ലക്ഷ്വറി എസ്‌ യു വി കാറുകൾ സമ്മാനമായി  നൽകുന്നത്.  1996-ൽ ആരംഭിച്ച അഹല്യ എക്‌സ്‌ചേഞ്ചിന് നിലവിൽ യുഎഇയിൽ 30 ശാഖകളുണ്ട്. ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി അഹല്യ നിരവധി പ്രൊമോഷൻ കാമ്പയിനുകൾ സംഘടിപ്പിച്ചതായി അഹല്യ എക്സ്ചേഞ്ച് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും അധികൃതർ വിശദമാക്കി.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, ആഫ്രിക്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കിടയിൽ അഹല്യ എക്സ്ചേഞ്ച് ജനപ്രിയമാണ്. കാമ്പയിൻ കാലയളവിൽ യു എ ഇ യിലെ വിവിധ അഹല്യ ബ്രാഞ്ചുകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് ലക്ഷ്വറി കാറിന്റെ സമ്മാനാർഹരെ കണ്ടെത്തുക. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അഹല്യ എക്‌സ്‌ചേഞ്ച് വിവിധ ചാരിറ്റികളിൽ പങ്കെടുക്കുകയും എല്ലായ്‌പ്പോഴും ആവശ്യമുള്ള ആളുകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതായി മാനേജ്‌മന്റ് അധികൃതർ അറിയിച്ചു. അഹല്യ എക്‌സ്‌ചേഞ്ചിന്റെ മുന്നോട്ടുള്ള യാത്രക്ക്  പിന്തുണ നൽകിയ ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായും  ഭാവിയിൽ അവരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും സീനിയർ മാർക്കറ്റിംഗ് മാനേജർ സന്തോഷ് നായർ, ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് മർഗുബ് , ഫിനാൻസ് മാനേജർ അതിഖുർ റഹ്മാൻ, ട്രഷറി ഡീൽ പ്രദീഷ് എം സി, മാനേജർ സാറ്റലൈറ്റ് & എപിഎസ് മാർക്കറ്റിംഗ് സുദർശൻ ജോഷി എന്നിവർ പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment