ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി.
അബുദാബി: ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ജനുവരി 31 വരെ യു എ ഇ യിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളിലാണ് ഫെസ്റ്റിവൽ നടക്കുക. അബൂദബി ഖാലിദിയ മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ ഉൽഘാടനം ചെയ്തു. ഇന്ത്യയുടെ സംസ്കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി ‘ഇന്ത്യ ഉത്സവ്’ മാറും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക ബന്ധങ്ങളും പാരമ്പര്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘ഇന്ത്യ ഉത്സവ്’ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും ആനന്ദവും പകരുന്നതായിരിക്കും ഫെസ്റ്റിവൽ. ഇന്ത്യന്‍ ഉത്സവിന്‍റെ ഭാഗമായി ഇന്ത്യന്‍ ഉൽപന്നങ്ങൾഎല്ലാം ഒരുകുടക്കീഴില്‍ അണിനിരത്തുകയാണ് ലുലു. ഇന്ത്യയിലെ വിവിധ മേഖലകളിലെ ഉല്പന്നങ്ങളെല്ലാം ആകര്‍ഷകമായ ഓഫറുകളിലാണ് ലുലു ലഭ്യമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ തുണിത്തരങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തി ആകര്‍ഷകമായ കലക്ഷനാണ് ഫാഷന്‍ സ്റ്റോറിലുള്ളത്.

പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു കണക്റ്റില്‍ സ്പെഷ്യല്‍ ഡിസ്കൗണ്ടുകള്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നു. ടിവി, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് മികച്ച ഓഫറുണ്ട്. ഫുഡ് കൗണ്ടറിലും ആകര്‍ഷകമായ വിരുന്നാണ് ഉപയോക്താകളെ കാത്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ഥമായ രുചിക്കൂട്ടുകളും പരിചയപ്പെടുത്തി സ്പെഷ്യല്‍ ഫുഡ് കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷണരുചികള്‍ സ്പെഷ്യല്‍ കൗണ്ടറിലെത്തി ആസ്വദിക്കാം. ഇതിന് പുറമേ റിപ്പബ്ലിക് ആവേശമുയര്‍ത്തി ആകര്‍ഷകമായ പരിപാടികളും മാളില്‍ ഉപയോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.