പ്രാദേശിക ഉത്പന്നങ്ങളുടെ പ്രദർശനവുമായി ലുലുഗ്രൂപ്പ്
അബുദാബി : അൽ വത്ബാ ശൈഖ് സായിദ് ഫെസ്റ്റിവലിലെ സായിദ് അഗ്രികൾച്ചർ എക്സലൻസ് അവാർഡ് പവിലിയനിൽ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രദർശനവുമായി ലുലു ഗ്രൂപ്പും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ സി.ഇ.ഒ .സൈഫി രൂപാവാല, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കമ്യൂണിക്കേഷൻ ആൻഡ് കമ്യൂണിറ്റി സർവീസ് ഡിവിഷൻ ഡയറക്ടർ ബദർ ഹസൻ അലി അൽ ഷെഹിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണശൈലി വളർത്തിയെടുക്കാനാണ് ശ്രമമെന്ന് സൈഫി രൂപാവാല പറഞ്ഞു.