ആഗോള യൂണിവേഴ്സിറ്റി റാങ്കിങ്; അബൂദബിക്ക് മുന്നേറ്റം
അബൂദബി: സർവകലാശാലകളുടെ ആഗോള റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി അബൂദബി യൂനിവേഴ്സിറ്റി. മുൻ വർഷത്തേക്കാൾ 163 സ്ഥാനം മുന്നിലെത്താൻ സാധിച്ചതായി യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിലാണ് അബൂദബി യൂനിവേഴ്സിറ്റിയുടെ മികച്ച പ്രകടനം കാഴ്ചവെച്ചത്.
സാമൂഹിക ശാസ്ത്രത്തിലും മാനേജ്മെന്റ് പഠനത്തിലുമാണ് ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. യു.എ.ഇയിൽ ഒന്നാമതെത്തിയ അബൂദബി സർവകലാശാല ആഗോളതലത്തിൽ 163 സ്ഥാനങ്ങൾ മുന്നേറി 288ാമത് റാങ്ക് കരസ്ഥമാക്കി. ബിസിനസ് പഠനത്തിൽ ആഗോളതലത്തിൽ 151ാമത് റാങ്കിലേക്കും മാനേജ്മെന്റ് വിഭാഗത്തിൽ 200ാം റാങ്കും കരസ്ഥമാക്കി. എൻജിനീയറിങ്ങിൽ മെക്കാനിക്കൽ, എയറോനോട്ടിക്കൽ മാനുഫാക്ചറിങ് വിഷയങ്ങളിൽ 50 സ്ഥാനങ്ങൾ മുന്നേറിയതായും യൂനിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
401, 450 റാങ്കുകളാണ് ഈ വിഷയങ്ങളിൽ പ്രത്യേകമായി അബൂദബി യൂനിവേഴ്സിറ്റി കരസ്ഥമാക്കിയത്.