ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു
മസ്‌കറ്റ്: ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി താഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് രാധാകൃഷ്ണന്‍ (40) മസ്‌കറ്റ് റൂവിയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. റൂവിയില്‍ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.പിതാവ്: രാധാകൃഷ്ണന്‍ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ ചന്ദ്രന്‍. മക്കള്‍ള്‍: ദക്ഷിത്, ദക്ഷിത. സഹോദരങ്ങള്‍: ജയകൃഷ്ണന്‍, രശ്മി രാധാകൃഷ്ണന്‍.മൃതദേഹം തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലെത്തിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വെണ്‍മണിയിലുള്ള വസതിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.