മരുഭൂമിയിലെ മാരാമൺ ലോഗോ പ്രകാശനം നിർവഹിച്ചു.
അബുദാബി: യു എ ഇ സെന്റർ പാരിഷ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ മൂന്നിന് അബുദാബി മാർത്തോമാ പള്ളിയിൽ വെച്ച് നടക്കുന്ന ”മരുഭൂമിയിലെ മാരാമൺ” എന്ന പരിപാടിയുടെ ലോഗോ പ്രകാശനം നടന്നു. അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് മാർത്തോമ്മാ സഭാ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ Rt. Rev. Dr. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രകാശനം നിർവഹിച്ചു. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ , സഹ വികാരി റവ. ബിജോ എബ്രഹാം തോമസ് , ഇടവക സെക്രട്ടറി ബിജോയി സാം, മരുഭൂമിയിലെ മാരാമണ്ണിന്റെ ജനറൽ കൺവീനർ ജോർജ് ബേബി, ഇടവക, പാരിഷ് മിഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.