അന്നൊരു അബുദാബിക്കാലത്ത് കെഎംസിസി ചരിത്ര പുസ്തകം പ്രകാശിതമായി.
അബുദാബി: കെഎംസിസി സംസ്ഥന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ ചരിത്ര പുസ്തകം പ്രകാശിതമായി. അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുല്‍ ആബിദീന്‍ പുസ്തകം പ്രകാശനം ചെയ്തു. നിരവധി സാമൂഹിക,സംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന കെഎംസിസിയുടെ സേവനം ഒരു പുസ്തകമായി ക്രോഡീകരിച്ച അബുദാബി കെഎംസിസിയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗറാണ് കെഎംസിസിയുടെ ചരിത്രം പറയുന്ന പുസ്തകത്തിന്റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിട്ടുള്ളത്. ചടങ്ങില്‍ അബുദാബി കെഎംസിസി ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സിഎച്ച് അസ്്‌ലമിന്റെ ഓര്‍മപുസ്തകത്തിന്റെ ഗള്‍ഫ്തല പ്രകാശനവും നടന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് സാഗര്‍ പുസ്തകം പരിചയപ്പെടുത്തി. യു.അബ്ദുല്ല ഫാറൂഖി,ടി.ഹിദായത്തുല്ല,സയ്യിദ് അബ്ദുറഹ്്മാന്‍ തങ്ങള്‍,എംപിഎം റഷീദ്,വിപികെ അബ്ദുല്ല,ഹമീദ് അലി,സുരേഷ് കുമാര്‍,വിടിവി ദാമോദരന്‍,അന്‍സാര്‍ പ്രസംഗിച്ചു. പി ബാവഹാജി,വി.ബീരാന്‍കുട്ടി,അസീസ് കാളിയാടാന്‍,സി.സമീര്‍,ബഷീര്‍ അഹമ്മദ്,മുഹമ്മദ് ആലം പങ്കെടുത്തു.
കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,കോയ തിരുവത്ര,അബ്ദുല്‍ ബാസിത്ത് കയക്കണ്ടി,സാബിര്‍ മാട്ടൂല്‍,ഇ.ടി.എം സുനീര്‍,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,ഹംസ ഹാജി പാറയില്‍,മൊയ്ദുട്ടി വേളേരി, സിപി അഷ്‌റഫ്,അന്‍വര്‍ ചുള്ളിമുണ്ട,ഷാനവാസ് പുളിക്കല്‍,ഹനീഫ പടിഞ്ഞാറെമൂല,നിസാമുദ്ദീന്‍ പനവൂര്‍ നേതൃത്വം നല്‍കി. മുസ്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുല്‍ ആബിദീന്‍,വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,ഗ്രന്ഥകാരന്‍ ഷരീഫ് സാഗര്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. 32 രാഷ്ട്രങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള സാമൂഹിക, ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ ചരിത്രം പറയുന്ന പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്. നിരവധി പേരുടെ ഓര്‍മകളില്‍ നിന്നും വാമൊഴിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ ക്രോഡീകരണം കൂടിയാണ് പുസ്തകം. അബുദാബി കെഎംസിസി മുഖേന പുസ്തകത്തിന്റെ കോപ്പികള്‍ ലഭ്യമാണ്.ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുസലാം ടികെ സ്വാഗതവും ട്രഷറര്‍ പികെ അഹമ്മ്ദ് ബല്ലകടപ്പുറം നന്ദിയുംപറഞ്ഞു.