മമ്മൂട്ടിയുടെ ‘വാത്സല്യം’: 100 കുട്ടികള്‍ക്ക് കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്ക് രാജഗിരിയില്‍ നടന്ന ഹൃദയശസ്ത്രക്രിയ ഈ പദ്ധതിയിലെ ആദ്യത്തേതായിരുന്നു. ഒരു ആരാധകന് വഴി മമ്മൂട്ടി അറിഞ്ഞ നിദയുടെ അവസ്ഥ അന്ന് ഏറെ വാര്ത്താപ്രാധാന്യം നേടിയിരുന്നു. ഈ നിരയില് ഇനി 99 കുട്ടികള്‍ക്ക് കൂടി പദ്ധതിയുടെ ഭാഗമായി അത്യാധുനിക ശസ്ത്രകിയകള്‍ നടത്തും. മുതിർന്നവർക്കുള്ള ആരോഗ്യപദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും ചെറിയ പ്രായത്തിലേയുള്ള കരുതല് പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പുതിയ പദ്ധതിയുടെ പിറവിക്ക് വേഗം കൂട്ടിയത്. പുതിയ തലമുറയുടെ ആരോഗ്യപരിരക്ഷയിലെ നിർണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷയെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു.
ഹൃദ്രോഗികളുടെ ശസ്ത്രക്രിയ്ക്ക് സഹായം നൽകാൻ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം. 2022 മെയ്100 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൌജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാനുമായെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു പദ്ധതിയിൽ പങ്കാളികളാകു വാൻ+91 95620 48414,0484-2377369 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.