കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റ് – ഇന്ന് സെമിഫൈനൽ മത്സരങ്ങൾ
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയും, ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബിയും, അബുദാബി സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ സിൽവർ ജൂബിലി എഡിഷൻ വാശിയേറിയ പൂൾ A ,പൂൾ B മത്സരങ്ങൾ പൂർത്തിയാക്കി, ആദ്യ സെമിഫൈനൽ മത്സരം ഇന്ന് വൈകീട്ട് 8 മണിക്ക് എൽ.എൽ.എച്ച് ഹോസ്പിറ്റൽ , ഒൺലി ഫ്രഷ് ടീമുകൾ തമ്മിലും, രണ്ടാമത്തെ സെമി ഫൈനൽ മത്സരം കേരള പൊലീസ്, വേദ ആയുർവേദിക്, അബുദാബി ചിക്കിസ് ടീമുകൾ തമ്മിലും രാത്രി 10 മണിക്കും അബൂദാബി സ്പോർട്സ് ഹബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.