PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകള്ളപ്പണം വെളുപ്പിക്കൽ : ദുബൈയിൽ 30 പേർക്ക് 96 വർഷം തടവ്

കള്ളപ്പണം വെളുപ്പിക്കൽ : ദുബൈയിൽ 30 പേർക്ക് 96 വർഷം തടവ്

കള്ളപ്പണം വെളുപ്പിക്കൽ : ദുബൈയിൽ 30 പേർക്ക് 96 വർഷം തടവ്

ദുബായ്:  ദുബായിൽ  ഓൺലൈനിലൂടെ കള്ളപ്പണം വെളുപ്പിച്ച 30 അംഗ സംഘത്തിന് 96 വർഷം തടവ്. ദുബൈ മണി ലോണ്ടറിംഗ് കോടതിയുടേതാണ് ഉത്തരവ്. പ്രതികൾക്ക് 320 ലക്ഷം ദിർഹം ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്. ധനകാര്യസ്ഥാപനങ്ങളുടെ പേരിൽ പലർക്കും ഇവർ ഇ മെയിൽ അയക്കുകയും അതുവഴി അനധികൃതമായി പണം കൈപ്പറ്റുകയും  ചെയ്തിരുന്നു. തുടർന്ന് ഈ പണം  വെളുപ്പിക്കാനായി സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയായിരുന്നു എന്നും കോടതി കണ്ടെത്തി. പ്രതികൾക്ക് കൂട്ടുനിന്ന ഏഴ്  സ്ഥാപനങ്ങൾക്ക് ഓരോ ലക്ഷം ദിർഹം വീതവും പിഴ ചുമത്തിയിട്ടുണ്ട്. 320 ലക്ഷം ദിർഹം തന്നെയാണ്  പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ചത്. ഒരു ലക്ഷത്തിലധികം പേരിൽ നിന്നാണ് പണം തട്ടിയതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment