PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldഹഫർ അൽ ബാത്തിനിൽ സൗദി ലുലുവിന്റെ മുപ്പത്തിമൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്തു

ഹഫർ അൽ ബാത്തിനിൽ സൗദി ലുലുവിന്റെ മുപ്പത്തിമൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്തു

ഹഫർ അൽ ബാത്തിനിൽ സൗദി ലുലുവിന്റെ മുപ്പത്തിമൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്തു

ഹഫർ അൽ ബാത്തിൻ :  ലുലു ഹൈപ്പർ മാർക്കറ്റ് സൗദിയിലെ 33- മത് ശാഖ കിഴക്കൻ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫർ അൽ ബാത്തിനിൽ നടന്ന വർണശബളമായ ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. വിഖ്യാതമായ അൽ ഒത്തൈം മാളിൽ 1,20,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലുലു പ്രവർത്തിക്കുന്നത്. ഹഫർ അൽ ബാത്തിൻ ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ സൗദ് ഉദ്ഘാടനം നിർവഹിച്ചു. ഹഫർ അൽ ബാത്തിൻ മേയർ എൻജിനീയർ ഖലാഫ് ഹംദാൻ ഒത്തൈബിയുടെ സാന്നിധ്യതിലായിരുന്നു ചടങ്ങ്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അതിഥികളെ വരവേറ്റു. സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരന്റെയും സഹായത്തിനും ഉപദേശനിർദ്ദേശങ്ങൾക്കും നന്ദി പറഞ്ഞ യൂസഫലി, മികച്ച സാമ്പത്തിക ശക്തിയായി കുതിച്ചുയർന്ന സൗദിയുടെ നേട്ടത്തിന് പിറകിലെ ഭരണാധികാരികളുടെ അർപ്പണത്തെ പ്രശംസിച്ചു.

പഴം, പച്ചക്കറി, ബേക്കറി, മത്സ്യമാംസ ഉൽപ്പന്നങ്ങൾ, ഗാർഹികോപകരണങ്ങൾ, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്. ജൈവ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷക്കും പ്രാധാന്യം നൽകുന്ന ലുലു സൗദിയിൽ പ്രാദേശിക ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപണനത്തിനും സൗകര്യമൊരുക്കി. സൗദി മാംസോൽപ്പന്നങ്ങൾ, പ്രാദേശികമായ ജൈവ പച്ചക്കറികൾ എന്നിവയും ലുലു സ്റ്റോറിൽ ലഭ്യമാണ്. ആദ്യം വാങ്ങുക, പിന്നീട് പണം നൽകുക (ടാബ്ബി) എന്ന തരത്തിലുള്ള ഇൻസ്റ്റാൾമെന്റ് സൗകര്യവും ലുലുവിന്റെ പ്രത്യേകതയാണ്. 2500 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും 26 ചെക് ഔട്ട് കൗണ്ടറുകളും ഹഫർ അൽ ബാത്തിനിലിലെ പുതിയ ലുലുവിൽ ഉണ്ട്. സൗദിയുടെ പരമ്പരാഗത തയ്യൽ കരകൗശല വസ്തുക്കളുടെ മോട്ടീവുകൾ ഉദ്‌ഘാടനത്തിന് സജ്ജമാക്കിയിരുന്നു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, കിഴക്കൻ പ്രവിശ്യ റീജ്യണൽ ഡയറക്ടർ മൊയീസ് നൂറുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment