ശൈഖ് മുഹമ്മദ് ബാവാ ഉസ്താദിൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ദുബായ്: പ്രശസ്ത സൂഫീ ഗുരു ശൈഖ് മുഹമ്മദ് ബാവ ഉസ്താദിൻ്റെ ഹൃദയ വെളിച്ചം, ജ്ഞാനപ്പുകഴ്ചി എന്നീ രണ്ട് ഗ്രന്ഥങ്ങൾ ഷാർജ ഇൻ്റർനാഷണൽ ബുക്ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരനായ ബശീർ വടകര, പ്രവാസി വ്യവസായി സിദ്ധീഖ് ലിയോടെക് എന്നിവർ ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരായ ബശീർ തിക്കോടി, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം മുൻ പ്രസിഡണ്ട് പ്രകാശൻ ഷാർജ, പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഉസ്മാൻ യുവത ബുക്സ് അക്ബർ ലിപി ബുക്സ്, സാമൂഹ്യ പ്രവർത്തകൻ അശ്റഫ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സുൽത്വാനിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. അബ്ദുന്നാസ്വിർ മഹ്ബൂബി പുസ്തക പരിചയം നിർവഹിച്ചു. കവി സൈഫുദ്ദീൻ കണ്ണൂർ, സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ പ്രസിഡണ്ട് സയ്യിദ് മുസ്ഥഫ അൽ ഐദറൂസി ഷാർജ തുടങ്ങിയവർ സംബന്ധിച്ചു.