PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIവിദ്യാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിർദേശങ്ങളുമായി മുനിസിപ്പാലിറ്റി

വിദ്യാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിർദേശങ്ങളുമായി മുനിസിപ്പാലിറ്റി

വിദ്യാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിർദേശങ്ങളുമായി മുനിസിപ്പാലിറ്റി

ദുബായ് : എമിറേറ്റിലെ സ്‌കൂൾ, കോളേജ് തലങ്ങളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ആഹാരങ്ങളെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ മാർഗനിർദേശങ്ങൾ നൽകി. ചൊവ്വാഴ്ച ചേർന്ന മൂന്നാമത് ദുബായ് ഭക്ഷ്യസുരക്ഷാ ഫോറത്തിലാണ് അധികൃതർ നിർദേശങ്ങൾ അറിയിച്ചത്. ആരോഗ്യകരമായ ആഹാരപദാർഥങ്ങൾമാത്രം വിദ്യാർഥികൾക്ക് നൽകണമെന്നതിന്റെ അടിസ്ഥാനത്തിലാണിത്.

ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യമറിയിച്ചുകൊണ്ട് മുനിസിപ്പാലിറ്റി അധികൃതർ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവും നടത്തും. ഇതിനായി ‘മൈ സ്‌കൂൾ ഫുഡ്’ എന്നപേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും വിദ്യാർഥികൾക്ക് അറിവ് പകരും. ഭക്ഷ്യസുരക്ഷയുടെ അംബാസഡർമാരായി വിദ്യാർഥികളും യുവജനങ്ങളും മാറേണ്ടതുണ്ടെന്നും ദുബായ് മുൻസിപ്പാലിറ്റി എൻവയൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ.നസീം മുഹമ്മദ് റാഫി പറഞ്ഞു.വിവിധ വിനോദപരിപാടികളിലൂടെയും വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും ഭക്ഷ്യസുരക്ഷാ അവബോധം നൽകും. ഭക്ഷണപദാർഥങ്ങൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ സൂക്ഷിക്കണം എന്നതടക്കമുള്ള കാര്യങ്ങളും ബോധ്യപ്പെടുത്തും. പരിസ്ഥിതിക്ക് ഇണങ്ങുന്നവിധം ആരോഗ്യകരമായ പോഷകാഹാരങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ള ന്യൂട്രീഷ്യൻ ഇൻ ചാർജ് (എൻഐസി) പരിപാടിയും ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി പോഷകാഹാരങ്ങളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കൽ, ആശങ്കകൾ പരിഹരിക്കൽ, വിദ്യാലയ കാന്റീൻ ജീവനക്കാർക്കുള്ള പരിശീലനം എന്നിവയുമുണ്ടാകും. സ്‌കൂൾ ഓഫ് റിസർച്ച് സയൻസ് വിഭാഗത്തിലെ ആരോഗ്യ-ഭക്ഷ്യസുരക്ഷാ സ്‌പെഷ്യലിസ്റ്റ് ആയ ജുമാന ഷംസുദ്ദീനാണ് എൻഐസിയുടെ ചുമതല. വിദ്യാർഥികളുടെ ആഗ്രഹപ്രകാരം ആഴ്ചയിലൊരിക്കൽ പ്രത്യേക വിഭവം വിതരണംചെയ്യുമെന്നും ജുമാന ഷംസുദ്ദീൻ പറഞ്ഞു.

വിദ്യാലയങ്ങൾ തങ്ങൾ വിതരണം ചെയ്യുന്ന ഭക്ഷണവും അവയുടെ നിലവാരവും പരിശോധിക്കാനായി ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദേശത്തിൽ സ്മാർട്ട് ഡാഷ്‌ബോർഡ് വികസിപ്പിക്കും. ഓഡിറ്റിങ്, മെനു ഫീഡ്ബാക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഓൺലൈൻ ഡോക്യുമെന്റേഷനും നിർമിക്കും. ദുബായിലെ 500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാലുലക്ഷത്തിലേറെ വിദ്യാർഥികളിലേക്ക് ഭക്ഷണസംബന്ധമായ മാർഗനിർദേശങ്ങൾ എത്തിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.ഈ വർഷം നവംബർ 17 മുതൽ 19 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിന്റെ 19-ാമത് പതിപ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായും ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment