പ്രണയത്തിന്റെ നഗരമായ പാരിസ് സിറ്റി കാണാം അബുദാബിയിൽ
അബുദാബി : അബുദാബിയിൽ പാരിസ് സിറ്റി തന്നെ ഒരുക്കിയിരിക്കുകയാണ് പ്രധാന ഷോപ്പിങ് കേന്ദ്രമായ മുശ്രിഫ് മാൾ. മാളിൽ എത്തുന്ന സന്ദർശകക്കായി ഒരുക്കിയ സിറ്റിയിൽ ജൂൺ 29 വരെ സൗജന്യമായി കറങ്ങാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. വെളിച്ചത്തിന്റെ നഗരം, കലയുടെ നഗരം, പ്രണയത്തിന്റെ നഗരം എന്നെലാം വിശേഷിപ്പിക്കുന്ന ലോകത്തിലെ മികച്ച നഗരങ്ങളിൽ ഒന്നായ പാരിസ് സിറ്റി തന്നെ ഒരുക്കിയിരിക്കുകയാണ് മുശ്രിഫ് മാൾ. വാരാന്ത്യങ്ങളിൽ സന്ദർശകർക്കായി തത്സമയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ സമ്മർ ഷോപ്പിംഗ് കാർണിവലിന്റെ ഭാഗമായിട്ടാണ് ബോൺജൂർ പാരീസ് എന്നപേരിൽ പരിപാടി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന ആകർഷണമായ ഐഫൽ ഗോപുരമാണ് പ്രധാന ആകർഷണം. പാരീസിന്റെ ഗ്രാമീണ അലങ്കാലങ്ങൾക്കു മുറമെ, ഐഫൽ ഗോപുരത്തെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കാനും അവസരമുണ്ട്.

ജൂൺ 14, 15, 21, 22, ജൂൺ 28, 29 തീയതികളിൽ വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ, ഫ്രഞ്ച് മിംസ്, പാരീസിയൻ നർത്തകർ, ബാലെ ഷോകൾ, കാർണിവൽ പരേഡുകൾ, അക്കോഡിയൻ സംഗീതം, ജീവനുള്ള പ്രതിമകൾ തുടങ്ങിയ വ്യത്യസ്തമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഒപ്പം ഷോപ്പിംങിലൂടെ 5 പുതിയ കാറുകളും 40 അന്താരാഷ്‌ട്ര സൗജന്യ യാത്ര എന്നിവ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വേനൽക്കാലത്തു ഷോപ്പിംങിനൊപ്പം തന്നെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി മനോഹരമായ പാരിസ് കാഴ്ചകൾ ഒരുക്കിയത്തിൽ സന്തോഷമുണ്ടെന്ന് ലൈൻ ഇൻവെസ്റ്റ്മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, മുഷ്‌രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി എന്നിവർ പറഞ്ഞു.