PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗ്രീൻ വോയിസ് യു എ ഇ ചാപ്റ്റർ: ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും മെഹ്ഫിലും സംഘടിപ്പിച്ചു.

ഗ്രീൻ വോയിസ് യു എ ഇ ചാപ്റ്റർ: ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും മെഹ്ഫിലും സംഘടിപ്പിച്ചു.

ഗ്രീൻ വോയിസ് യു എ ഇ ചാപ്റ്റർ: ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും മെഹ്ഫിലും സംഘടിപ്പിച്ചു.

അബുദബി : സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഗ്രീൻ വോയിസ് യു എ ഇ ചാപ്റ്റർ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും മെഹ്ഫിലും ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ചു. സൂഫി സംഗീതജ്ഞൻ കെ എച് താനൂരിന്റെ ഖവാലി മെഹ്ഫിൽ ആണ് അരങ്ങേറിയത്. ചെയർമാൻ ജാഫർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യുണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. കൊമേറ പേ ഹെഡ് ഓഫ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യുണിക്കേഷൻ അജിത് ജോൺസൺ, ലുലു എക്സ്ചേഞ്ച് മീഡിയ ആൻഡ് മാർക്കറ്റിംഗ് മാനേജർ അസിം ഉമ്മർ,റജബ് കാർഗോ എം ഡി ഫൈസൽ കാരാട്ട്, എൽ എൽ എച് അബുദബി ഡയറക്ടർ ലോണ ബ്രിന്നർ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി എം ഹിദായത്തുല്ല, കെ എം സി സി പ്രസിഡന്റ് ഷുക്കൂർ കല്ലിങ്കൽ, യു അബ്ദുല്ല ഫാറൂഖി, റാഷിദ് പൂമാടം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹയർസെക്കണ്ടറി സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷജ ഷെറിന് (D/O ഷൗക്കത് വാണിമേൽ) ഗ്രീൻ വോയ്‌സ് അബുദാബിയുടെ അപ്രെസിയേഷൻ മൊമെന്റോ വി നന്ദകുമാർ ലുലു ഗ്രൂപ്പ്‌ ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ), അസീം പുന്നിലത്  (ലുലു എക്സ്ചേഞ്ച് മീഡിയ & മാർക്കറ്റിംഗ് മാനേജർ),അജിത് ജോൺസൺ, ഫൈസൽ കാരാട്ട് (മാനേജിങ്ങ് ഡയറക്ടർ & സി ഇ ഒ റജബ് കാർഗോ) തുടങ്ങിയവരുടെ സാനിധ്യത്തിൽ വെച്ച് എൽ എൽ എച് അബുദാബി ഡയറക്ടർ ലോണ ബ്രിന്നർ കൈമാറി. ചടങ്ങിൽ അർഹരായ കുട്ടികൾ മൊമെന്റോ സ്വീകരിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment