പി സി എൽ സീസൺ – ഒന്ന് ജേഴ്സി പ്രകാശനം ചെയ്തു.
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പി സി എൽ സീസൺ – ഒന്ന് പെക്സാ ക്രിക്കറ്റ് ലീഗ് സീസൺ വണ്ണിൻറെ ജേഴ്സി പ്രകാശനം ഷാർജ റഹ്മാനിയ ഡി സി സ്റ്റേഡിയത്തിൽ വച്ച് ബി ആൻഡ് യു ഫൗണ്ടേഷൻ ചെയർമാൻ ഉവൈസ് ഉല്ലാസും പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കോടിയും ചേർന്നു നിർവഹിച്ചു.
പ്രസിഡൻറ് നൗഷാദ് മീരാൻ, രക്ഷാധികാരികളായ സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ് എന്നിവർ സംസാരിച്ചു.പരിപാടിക്ക് അജ്മൽ റഷീദ് ,ഷിജു കാസിം, സാജിദ് ,നിഷാദ് ,ഫൈസൽ , അൻവർഷാ, ഫാസിൽ, റോഷൻ, ഷെഫിൻ എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച രാത്രി 8. 30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ പത്തനംതിട്ട ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ മാറ്റുരയ്ക്ക്കും. ഒന്നും രണ്ടും മൂന്നും സഥാനക്കാർക്ക് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.