PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവേൾഡ് ഓഫ് ഹാപ്പിനെസ്സ് ഒരുക്കിയ ഈദ് ആഘോഷം അബുദാബിയിൽ അരങ്ങേറി.

വേൾഡ് ഓഫ് ഹാപ്പിനെസ്സ് ഒരുക്കിയ ഈദ് ആഘോഷം അബുദാബിയിൽ അരങ്ങേറി.

വേൾഡ് ഓഫ് ഹാപ്പിനെസ്സ് ഒരുക്കിയ ഈദ് ആഘോഷം അബുദാബിയിൽ അരങ്ങേറി.

അബുദാബി: ജനസാഗരമായി അബുദാബിയിലെ കലാ സാസ്‌കാരിക ജീവകാരുണ്യ  കൂട്ടായ്മയായ വേൾഡ് ഓഫ് ഹാപ്പിനെസ്സ് ഒരുക്കിയ ഈദ് ആഘോഷം. റെഡ് എക്സ് മീഡിയയുടെ ബാനറിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലാണ് ഈദ്  മൽഹാർ സീസൺ 3  അരങ്ങേറിയത്. വേൾഡ് ഓഫ് ഹാപ്പിനെസ്സ് ഒരുക്കിയ ഈദ് ആഘോഷ പരിപാടിയിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ഹുസൈൻ ,കമ്യൂണിറ്റി പോലീസ് പ്രതിനിധികളായ ഫദിൽ സലേഹ് അൽ തമിമി,  ഐഷ അലി അൽ ഷെഹ്‌ഹി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
മികച്ച ആതുര സാമൂഹിക സേവനത്തിനായുള്ള വേൾഡ് ഓഫ് ഹാപ്പിനസ് കാരുണ്യ പുരസ്ക്കാരം ഡോക്ടർ ഹുസൈനു ചടങ്ങിൽ നൽകി ആദരിച്ചു. സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.വേൾഡ് ഓഫ് ഹാപ്പിനെസ്സ് ചെയർപേഴ്സൺ നൈമ അഹമ്മദ്ദ് അധ്യക്ഷത വഹിച്ചു.
വേൾഡ് ഓഫ് ഹാപ്പിനെസ്  എക്സിക്യ്റ്റീവ് മെംബേർസ് ആയ  നജ്മ , സുഫൈറ, സൽ‍മ , ഡോക്ടർ സുമയ്യ, സയ്‌ബ, സജ്‌ന, നിസ , തസ്‌നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷെഫീൽ കണ്ണൂർ ആണ് ഈദ്  മൽഹാർ സംവിധാനം നിർവഹിച്ചത്. പ്രമുഖ കലാകാരായ കണ്ണൂർ ഷെരീഫ്, അസിൻ വെള്ളറ ,സജിലാ സലിം, സഖി, ശ്യാം ലാൽ, സന്ധ്യ , സുഹൈൽ ഇസ്മായിൽ , അൻസാർ വെഞ്ഞാറമൂട്, നസ്മിജ ഇബ്രാഹിം,ഡോക്ടർ ഷസ, റാഫി പെരിഞ്ഞനം, അജ്മൽ , നജ്‌മീർ, നിത ഹാരിസ് എന്നിവരാണ് സംഗീത വിരുന്നു ഒരുക്കിയത്. ഒപ്പനയും,സിനിമാറ്റിക് ഡാൻസും ഉൾപ്പടെ ഉള്ള കലാ വിരുന്നുകളും  നിറഞ്ഞ സദസിൽ  ഇസ്ലാമിക് സെന്ററിൽ നടന്ന ഈദ്  മൽഹാർ സീസൺ 3 യിൽ അരങ്ങേറി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment