PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIതിയേറ്റർ ഇളക്കി മറിക്കാൻ തലയും പിള്ളേരും അബുദാബിയിലും എത്തുന്നു.

തിയേറ്റർ ഇളക്കി മറിക്കാൻ തലയും പിള്ളേരും അബുദാബിയിലും എത്തുന്നു.

തിയേറ്റർ ഇളക്കി മറിക്കാൻ തലയും പിള്ളേരും അബുദാബിയിലും എത്തുന്നു.

അബുദാബി: യു എ ഇ യുടെ  തലസ്ഥാന നഗരിയായ അബുദാബിയിൽ ആദ്യത്തെ ചോട്ടാ മുംബൈ ഫാൻസ്‌ ഷോ ജൂൺ 22 ഞായറാഴ്ച അരങ്ങേറും. ലാൽ കെയേർസും  മോഹൻലാൽ ഫാൻസ്‌ ഓൺലൈൻ യൂണിറ്റും ചേർന്നാണ് അബുദാബി ഹംദാൻ അൽ മാറിയ മാളിലെ 369 സിനിമാസിൽ  ഫാൻസ്‌ ഷോ ഒരുക്കുന്നത്. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ നാട്ടിലെ മേള തുടിപ്പും താളവും മറ്റനേകം സർപ്രൈസുകളും ഫാൻസ്‌ ഷോയിൽ ഒരുക്കും. വൈകുന്നേരം നാല് മുപ്പതിലാണ് ഷോ നടക്കുക. കൂടുതൽ വിരവരങ്ങൾക്കും ടിക്കറ്റുകൾക്കും 055-6247812, 050-2688593 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ഭാരവാഹികൾ അറിയിച്ചു.
മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും പല തിയേറ്ററുകളിലും സിനിമ ഹൗസ്ഫുള്ളായി തുടരുകയാണ്.
ചിത്രം ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 2.60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു.മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവരാണ് ചിത്രം നിർമിച്ചത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്. അഴകപ്പനാണ് ഛായാ​ഗ്രഹണം. ശരത് വയലാർ ​ഗാനരചനയും രാഹുൽ രാജ് സം​ഗീതസംവിധാനവും നിർവഹിച്ചു. ഹൈ സ്റ്റുഡിയോസാണ് 4K റീമാസ്റ്ററിങ് നടത്തിയത്. പിആർഒ – വാഴൂർ ജോസ്, പി. ശിവപ്രസാദ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment