PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി ‘ഈദ് സഫാരി’ സംഘടിപ്പിച്ചു.

അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി ‘ഈദ് സഫാരി’ സംഘടിപ്പിച്ചു.

അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി ‘ഈദ് സഫാരി’ സംഘടിപ്പിച്ചു.

അബുദാബി : കോട്ടക്കൽ മണ്ഡലം കെഎംസിസി ബലി പെരുന്നാളിനോടനുബന്ധിച്ചു  പ്രവർത്തകർക്കും കുടുംബങ്ങൾക്കും വേണ്ടി’ ഈദ് സഫാരി ‘ എന്ന പേരിൽ വിനോദ യാത്ര സംഘടിപ്പിച്ചു.കുട്ടികളും കുടുംബവും പ്രവർത്തകരുമടക്കം 50 ലധികം പേർ ഉല്ലാസ യാത്രയിൽ പങ്കെടുത്തു.ദുബായ് വാട്ടർ കനാലിലൂടെ ക്രൂയ്‌സ് ബോട്ടിൽ വിവിധ കലാ രൂപങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഏറെ ആനന്ദകരമായിരുന്നു.ഈദ് സന്ദേശങ്ങൾ കൈമാറിയും പരസ്പരം സൗഹൃദങ്ങൽ പങ്കുവെച്ചും  എന്നെന്നും ഓർമ്മിക്കാൻ കഴിയുന്ന  മനോഹരമായ ഒരു യാത്രയായി ‘ഈദ് സഫാരി’ മാറി.
മണ്ഡലം പ്രസിഡന്റ് റാഷിദ്‌, ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, ട്രെഷറർ അബ്ദുൽ സലാം,ടൂർ കോർഡിനേറ്റർ  സബീൽ പരവക്കൽ, ഭാരവാഹികളായ അഷ്‌റഫ്‌ കെ കെ, മജീദ് ചിറക്കൽ, അലി കോട്ടക്കൽ, ഫാറൂഖ് കോനോട്ടിൽ, വനിതാ വിംഗ് പ്രസിഡന്റ് സൈബുന്നിസ, സെക്രട്ടറി നസ്മിജ ഇബ്രാഹിം, ട്രെഷറർ ഫാബി ഫസ്‌ല തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി. യാത്രയിൽ Plus Two പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കരസ്തമാക്കിയ സഫ അഷ്‌റഫ്‌ നെ ആദരിച്ചു.അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി മൊയ്‌ദുട്ടി വേളേരി, മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മുനീർ മാമ്പറ്റ, സെക്രട്ടറി ഷാഹിദ് , വിവിധ പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികൾ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment