യുഎഇ മലയാളി ഡിസൈനേഴ്സിന്റെ ഏറ്റവും വലിയ സംഗമം വര ആർടെക്സ്-2 ആവേശകരമായി സംഘടിപ്പിച്ചു.
ദുബായ് : ആഗോള ഡിസൈൻ രംഗത്തെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തിയും ആധുനിക ചിന്തകൾ പങ്കുവെച്ചും മലയാളി ഡിസൈനർമാരുടെ കൂട്ടായ്മ ആയ വര യു എ ഇ സംഘടിപ്പിച്ച ആർടെക്‌സ് എഡിഷൻ-2വിന് ഗംഭീര പരിസമാപ്‌തി.
ദുബായിലെ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ 500-ലധികം ക്രിയേറ്റീവ് ഡിസൈനർമാർ പങ്കെടുത്ത ചടങ്ങിൽ ഡിസൈൻ മേഖലയിൽ AI-യുടെ സ്വാധീനത്തെക്കുറിച്ചും പ്രൊഫഷണലുകൾക്ക് അതിൻ്റെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും പ്രചോദനാത്മകമായ അറിവുകളും പങ്കുവെച്ചു. ഡിസൈൻ വ്യവസായ പ്രമുഖരും വിദഗ്ധരും തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു. ഫ്രാൻസിസ് സേവ്യർ, ടോണിറ്റ്, ജെയ്‌സൺ ആൻ്റണി എന്നിവർ ബ്രാൻഡിംഗും പരസ്യ ഡിസൈനുകളെ കുറിച്ചും, അജയൻ ചാലിശ്ശേരി ഒരു ബോർഡ് റൈറ്ററിൽ നിന്ന് മലയാള സിനിമയിലെ ഇന്ത്യയിലെ തന്നെ പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായി പരിണമിച്ച യാത്രയെ വിവരിച്ചും ഡിസൈനേഴിസിന് ഊർജം പകർന്നു. പ്രശസ്ത അറബിക് കലിഗ്രാഫർ കരീംഗ്രാഫിയും, ആർട്ടിസ്റ്റ് ഷാഹുലാർട്ടും, ഫിലിം ആർട്ട് ഡയരക്ടർ സലീം മൻസിൽ എന്നിവർ അവരുടെ കരിയർ ജേർണിയുടെയും സർഗ്ഗാത്മകതയുടെയും നേർക്കാഴ്ചയുമൊരുക്കിയത് വേറിട്ട അനുഭവമായി. ഗൂഗിളിലെ യുഎക്‌സ് ഡിസൈനറായ അഡ്വവിൻ റോയ് നെറ്റോ, ഉപയോക്തൃ അനുഭവത്തിൻ്റെ വിവിധ വശങ്ങളും ഗൂഗിളിലേക്കുള്ള തൻ്റെ പ്രചോദനാത്മകമായ യാത്രയും പങ്കിട്ടു. നിക്ഷേപ സാധ്യതകളെ കുറിച്ച് സിഷെർ മേയർ പ്രതിനിധികളായ ഡോ.നജീബ്, ഐറിൻ സ്റ്റാൻലി, റിയാസ് എന്നിവർ പരിചയപ്പെടുത്തി. റിയാസ് കിൽട്ടണും സുകേഷ് ഗോവിന്ദനും സംരംഭകത്വത്തിൻ്റെയും വ്യക്തിഗത ബ്രാൻഡിംഗിൻ്റെയും പ്രാധാന്യം എടുത്തുകാണിച്ചു, അനസ് റംസാനും ജധേഷ് വിപിയും ഏറ്റവും പുതിയ AI ടൂളുകളെക്കുറിച്ചും ഡിസൈനിലെ അവയുടെ ആപ്ലിക്കേഷനുകളെക്കുറിച്ചും ചർച്ച ചെയ്തു.
വരയിലെ കലാകാരൻമാരുടെ ഉന്നമനത്തിനായുള്ള ആശയങ്ങൾക്ക് സർവ്വ പിന്തുണയും ലുലു മണിഎക്സ്ചേഞ്ചിന്റെ ഭാഗത്തു നിന്നുമുണ്ടാവുമെന്ന് മീഡിയ മാർക്കറ്റിംഗ് മാനേജർ ആസിം ഉമർ വാഗ്ദാനം നൽകിയത് സദസിനെ ആവേശഭരിതമാക്കി.ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് മാനസിക ക്ഷേമത്തിൻ്റെ പ്രാധാന്യം ഉണർത്തി യോഗ വെൽനസ് കോച്ച് നിമിഷ സജിത്തിന്റെ വെൽനസ് സെഷൻ സദസിന് ഉൻമേഷം പകർന്നു. 13ഓളം വരയിലെ കലാകാരന്മാരുടെ ലൈവ് പെയിന്റിംഗ് പ്രദർശനവും ചടങ്ങിലെ മുഖ്യ ആകർഷണമായി. വര ചെയർമാൻ സജീർ ഗ്രീൻ ഡോട്ടിനൊപ്പം കൺവീനർ അൻസാർ മുഹമ്മദും ചീഫ് കോർഡിനേറ്റർ ജയേഷും നേതൃത്വം നൽകിയ പ്രോഗ്രാമിനെ വിദ്യനിയന്ത്രിക്കുകയും മുഹമ്മദ് റിയാസ് നന്ദിയും കോർഡിനേഷൻ മെമ്പേഴ്സും സ്‌ക്വാഡ് മെമ്പേഴ്സും ആർട്ടെക്സിന് നേത്രത്വം നൽകി. പുതിയ കാലഘട്ടത്തിൽ പുതിയ ആശയങ്ങളും പുതിയ പ്രവർത്തനങ്ങളുമായി വര ഡിസൈനേഴ്സിന്റെ കൂടെ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.