പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
ദുബൈ : കഴിഞ്ഞ അര പതിറ്റാണ്ടായി സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ ഖിസൈസിലുളള ക്രസൻ്റ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി പൊന്നാനിക്കാരായ ആയിരത്തി അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു.പ്രവാസി കുടുംബങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം പൊന്നാനി-പലഹാരങ്ങൾ കൊണ്ട് വേറിട്ട് നിന്ന സംഗമം പ്രാദേശിക കൂട്ടായ്മകൾ നടത്തുന്ന ഇഫ്തറുകളിൽ ജന ബാഹുല്യം കൊണ്ട് വേറിട്ട് നിന്നു, യുഎഇ യിലെ സാമൂഹിക, സാംസ്കാരിക ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികളായ സയിദ് മുഹമ്മദ് തഖ് വ, അശ്വിൻ മലബാർ ഗോൾഡ്, സത്താർ റിയൽ കോഫി, റഫീഖ് അൽമായർ, റിയാസ് കിൽട്ടൻ, ഹംസ അഹ്സനി തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻ്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസ്സൻ, ഷംസുദ്ദീൻ ടിവി, ഫാറൂഖ് കെവി, അബ്ദുൽ ഗഫൂർ, അത്തീഖ് റഹ്മാൻ, സുബൈർ, കൺവീനർ അഷീർ അസീസ്,സൈഫുദ്ദീൻ കെവി, ഷഫീർ, അബ്ദുല്ല കുഞ്ഞി, റിയാസ് ബപ്പൻ, അഷ്കർ പൊന്നാനി
തുടങ്ങിയവർ നേതൃത്വം നൽകി.