അനോര ഗ്ലോബൽ അബുദാബിയിൽ ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു.
അബുദാബി: തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ അനോര ഗ്ലോബൽ അബുദാബിയിൽ ഇഫ്ത്താർ വിരുന്നു സംഘടിപ്പിച്ചു. അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ ആണ് ഇഫ്ത്താർ വിരുന്ന് ഒരുക്കിയത്. എഴുനൂറോളംപേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ഖുർആൻ പാരായണത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ അനോര ജനറൽ സെക്രട്ടറി താജുദീൻ എസ് കെ സ്വാഗതവും, പ്രസിഡന്റ് ജയപ്രകാശ് മുഖ്യപ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് നാസർ തമ്പി ഇരുപത്തി രണ്ട് പേര് അടങ്ങുന്ന പുതിയ എക്സികുട്ടീവ് മാനേജ്‌മെന്റ് മെമ്പേഴ്സിനെ പരിച്ചയപെടുത്തി, റമദാൻ സന്ദേശവും നൽകി. ഇന്ത്യൻ എംബസി, സോഷ്യൽ വെൽഫയർ ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് മുഖ്യാതിഥി ആയിരുന്നു.
ജെമിനി ബിൽഡിംഗ് മെറ്റേറിയൽസ് എം ഡി ഗണേഷ് ബാബു, അൽ സാബി ഗ്രൂപ്പ് എം ഡി വിജയകുമാർ, റാക്കോ സി ഇ ഓ അജീഷ് പ്രകാശ്, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി, സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ, കേരള സോഷ്യൽ സെന്റർ സെക്രട്ടറി നൗഷാദ് യൂസഫ് തുടങ്ങി വിവിധ മേഖലയിൽ ഉള്ള പ്രമുഖർ പങ്കടുത്തു ആശംസകൾ അറിയിച്ചു. അനോര ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ നന്ദി അറിയിച്ചു.