ജി സി സി ഗ്രീൻവോയ്സ് ഈദ് സ്നേഹസംഗമം ഒരുക്കി.
ദുബായ്: വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് നിവാസികളുടെ പ്രവാസി സംഘടനയായ ജി സി സി ഗ്രീൻവോയ്സ് ഈദ് സ്നേഹസംഗമം ദുബായ് ഖിസൈസ് പോണ്ട്പാർക്കിൽ ഈദ് ദിനത്തിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷൻ ഇബ്രാഹീം മുതൂർ സാഹിബ് മുഖ്യ അതിഥിയായി സംബദ്ധിച്ചു. അബുബക്കർ എം കെ അദ്ധ്യക്ഷത വഹിച്ചു. സക്കരിയ സ്വാഗതവും അസീസ് കെ ഉദ്ഘാടനവും നിർവഹിച്ചു. കബീർ എം കെ , അലി എം , അബ്ബാസ് കരിമ്പിൽ, അലി എ വി , കരീം എം കെ , ഇബ്രാഹിം വട്ടംകുളം , അഷറഫ് കുറ്റിപ്പാല , ജംഷീർ സി , മുനീർ എം കെ , നൗഷാദ് എം കെ എന്നിവർ ആശംസകൾ നേരുകയും നിയാസ് പുളിക്കൽ നന്ദിയും പറഞ്ഞു.