യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ മികവ് വിളിച്ചോതി മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം:കൂടുതൽ യുഎഇ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ അവതരിപ്പിച്ച് ലുലു
അബുദാബി : യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവ് വ്യക്തമാക്കി മേക്ക് ഇറ്റ് ഇൻ ദി എമിേററ്റ്സ് ഫോറത്തിന് അബുദാബിയിൽ തുടക്കമായി. ഈ മാസം 22 വരെ നീണ്ട് നിൽക്കുന്ന പ്രദർശനം പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണമേന്മ എടുത്തുകാട്ടുന്നതാണ്. 720 ലേറെ കമ്പനികൾ ഫോറത്തിൽ പങ്കെടുക്കുന്നു. യുഎഇയിൽ നിന്നുള്ള 3800 ഉത്പന്നങ്ങളുടെ പ്രദർശനം ഫോറത്തിലുണ്ട്. ഭക്ഷ്യോത്പന്നങ്ങൾ, സ്റ്റീൽ, ആരോഗ്യം, ഐടി, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മുൻനിര കമ്പനികൾ മേക്ക് ഇറ്റ് ഇൻ ദി എമിേററ്റ്സ് ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. കെസാദ് ഗ്രൂപ്പ്, എമിറേറ്റ്സ് സ്റ്റീൽ, സിലാൽ, എഡ്ജ് തുടങ്ങിയ വിവിധ കമ്പനികൾ ഏറ്റവും പുതിയ ഉത്പന്നങ്ങളും യുഎഇയിലെ സേവന മികവും ഫോറത്തിൽ അവതരിപ്പിക്കുന്നുണ്ട്.
പ്രമുഖ റീട്ടെയ്ൽ ബ്രാൻഡായ ലുലു ഗ്രൂപ്പും മികച്ച എക്സിബിറ്റർ ലോഞ്ച് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് നൽകുന്ന പിന്തുണയും പ്രോത്സാഹനവും വ്യക്തമാക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മേക്ക് ഇറ്റ് ഇൻ ഡി എമിറേറ്റ്സ് ക്യാപെയ്ന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ കൂടുതൽ വിപണി സാധ്യത ലുലു ഉറപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി പുതിയ പ്രൊഡ്ക്ടുകൾ മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിൽ അവതരിപ്പിച്ചു.
5000ത്തിലേറെ യുഎഇ ഉത്പന്നങ്ങൾ ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുകയാണെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. യുഎഇയുടെ വിഷൻ 2031ന് കരുത്തേകുന്ന മെയ്ക്ക് ഇറ്റ് ഇൻ ഡി എമിറേറ്റ്സ് ക്യാപെയ്ന് പൂർണ പിന്തുണയാണ് ലുലു നൽകുന്നതെന്നും അദേഹം വ്യക്തമാക്കി.
ലുലു റീട്ടെയ്ൽ ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു റീട്ടെയൽ പ്രൈവറ്റ് ലേബൽസ് ഡയറക്ടർ ഷമീം സൈനുൽ അബ്ദീൻ, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറ്കടർ വി നന്ദകുമാർ, അബുദാബി റീജ്യൺ ഡയറക്ടർ അബൂബ്ബക്കർ ടി, അൽ തയിബ് ഡയറക്ടർ റിയാദ് ജബ്ബാർ തുടങ്ങിയവരും ഭാഗമായി.