‘ത്യാഗ സ്മൃതികള്‍’ ശനിയാഴ്ച അബുദാബിയിൽ
അബുദാബി: അബുദാബി കണ്ണൂര്‍ ജില്ലാ എസ് വൈ എസ്, അൽ മഖർ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഈ മാസം 24 ശനിയാഴ്ച ഓ ഖാലിദ്, അബ്ദുറസാഖ് കൊറ്റി അനുസ്മരണ സമ്മേളനം വിപുലമായ രീതിയിൽ ഐ ഐ സി സി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ധാര്‍മ്മിക പ്രവര്‍ത്തന രംഗത്ത് കര്‍മനിരതമായ ജീവിതം നയിച്ച് പ്രാസ്ഥാനിക മുന്നേറ്റത്തില്‍ നവജാഗരണം നല്‍കിയ ത്യാഗികളായിരുന്ന മുൻ കഴിഞ്ഞ നേതാക്കളെ അനുസ്മരിക്കുക വഴി, പുതു തലമുറക്ക് പ്രാസ്ഥാനിക , ധാർമിക പാഠങ്ങൾ പകർന്നു നൽകാൻ കഴിയുമെന്ന് ഭാരവായികൾ അഭിപ്രായപ്പെടുകയും വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു.പരിപാടിയിൽ അബ്ദുല്ല വടകര, അഷ്‌റഫ് മന്ന എന്നിവർ പ്രഭാഷണം നടത്തും. സയ്യി അസ്‌ലം ജിഫ്രി സമാപന പ്രാർത്ഥനക്ക് നേതൃത്വം നല്‍കും.പരിപാടിയുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്ന് സ്വാഗത സംഘം ചെയര്മാന് അബ്ദുൾറഹീം പാനൂർ, കൺവീനർ സവാദ് കൂത്തുപറമ്പ് , ഫൈനാന്സ് കൺവീനർ നാവാസ് ചൊക്ലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ, ഹംസ അഹ്‌സനി വയനാട്, ഷുഹൈബ് അമാനി കയരളം , അബ്ദുൽ ലത്തീഫ് ഹാജി മാട്ടൂൽ, ഷാഫി പട്ടുവം, അബ്ദുൽ ഹക്കീം വളക്കൈ, ഖാസിം പുറത്തീൽ, അസ്ഫാർ മാഹി, അഖ്ലാഖ് ചൊക്ലി, മുഹമ്മദ് കുഞ്ഞി കെ വി എന്നിവർ പങ്കെടുത്തു