”തളിപ്പറമ്പ ഫെസ്റ്റ് 2025” മേയ് 18 ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ.
അബുദാബി: അബുദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി സംഘടിപ്പിക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് 2025 മേയ് 18 ഞായറാഴ്ച നടക്കും. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 11 വരെയാണ് വിവിധ പരിപാടികളോടെ ഫെസ്റ്റ് നടക്കുക.പരിപാടിയിൽ പ്രശസ്ത മാപ്പിള പാട്ട് കലാകാരന്മാരായ, ആസിഫ് കാപ്പാട്, സിന്ധു പ്രേംകുമാർ, റൗഫ് തളിപ്പറമ്പ, ജമാൽ തളിപ്പറമ്പ, എം.വി റൗഫ്, പ്രമുഖ കീ ബോർഡ് ആർട്ടിസ്റ്റ് കമറുദ്ധീൻ കീച്ചേരി തുടങ്ങിയവർ പങ്കെടുക്കും. കെ.എം.സി.സി സംഘടന രംഗത്ത് അബുദാബിയിൽ 40 വര്ഷം പൂർത്തീകരിക്കുന്ന തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ് ഫെസ്റ്റ് വമ്പിച്ച വിജയമാക്കുന്നത്തിനു വേണ്ടിയുള്ള നിരവധി കലാ കായിക പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. അബുദാബിയിലെ പ്രമുഖ മുട്ടിപ്പാട്ട് സംഘം ഗ്രീൻ സ്റ്റാർ മിഡിൽ ഈസ്റ് അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, ജൂനിയർ സീനിയർ തലങ്ങളിലുള്ള ഒപ്പന മത്സരം, സിനിമാറ്റിക് ഫ്യുഷൻ ഡാൻസ് ശിങ്കാരി മേളം, തുടങ്ങി നിരവധി കലാ പരിപാടികളാണ് തളിപ്പറമ്പ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുക. ബിസിനെസ്സ് മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ അനുമോദിക്കും. ബിസിനെസ്സ് വിഷനറി എന്റെർപ്പണർ അവാർഡ്, കലാ, കായിക മേഖലകിൽ വ്യക്തി മുദ്ര പതിപ്പിച്ച തളിപ്പറമ്പിലെ പ്രമുഖ വ്യക്തിത്തങ്ങൾക്കുള്ള സ്പെഷ്യൽ അവാർഡും ചടങ്ങിൽ നടക്കും.