PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത.

യുഎഇയിൽ ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത.

യുഎഇയിൽ ബലിപെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത.

യുഎഇയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 28ന് ദുൽഹജ് ആദ്യദിനമാകുമെന്ന് കരുതപ്പെടുന്നു. എങ്കിലും ആദ്യത്തെ ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചതിനു ശേഷമേ അന്തിമ തീയതി സ്ഥിരീകരിക്കുകയുള്ളൂ. അറഫാ ദിനം ജൂൺ 5ന് ആകുമെന്നും പ്രവചനമുണ്ട്. കുവൈത്തിൽ  5 ദിവസം പെരുന്നാൾ അവധി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുഎഇ യിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment