മുൻ ഗൾഫ് ന്യൂസ് ഫോട്ടോഗ്രാഫർ എം.കെ.അബ്ദുൽ റഹ്‌മാൻ മരണപെട്ടു.
അബുദാബി: ദീർഘകാലം ഗൾഫ് ന്യൂസ് ചീഫ് ഫോട്ടോ ഗ്രാഫറും യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ എം.കെ.അബദുൽ റഹ്‌മാൻ മണ്ടായപ്പുറത്ത് (70) ഹൃദയാഘാതം മൂലം അബൂദബിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ എറിയാട് സ്വദേശിയാണ്. നാലു പതിറ്റാണ്ടോളം യു.എ.ഇയിൽ ഫോട്ടോ ജേർണലിസ്റ്റ് ജോലിക്കുശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം രണ്ടു മാസത്തിനു മുമ്പാണ് അബൂദബിയിൽ സന്ദർശന വിസയിലെത്തിയത്. അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. 1982 ഓഗസ്റ്റ് എട്ടിനാണ് ഗൾഫ് ന്യൂസിന്റെ അബൂദാബി ഓഫീസിൽ ഫോട്ടോഗ്രാഫറായി ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. അവിടെ 38 വർഷം ജോലി നിർവഹിച്ചു.ഇതിനകം അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ താമരശേരി കുടുംബാംഗമായ നസീമയാണ് ഭാര്യ. അബൂദബിയിലെ ഊർജ-വൈദ്യുതി കമ്പനിയായ ടാക്വ ഗ്രൂപ്പ് സ്ട്രാറ്റജി ആൻഡ് എനർജി ട്രാൻസിഷൻ ഡിവിഷൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഫാസിൽ അബ്ദുൽ റഹ്‌മാൻ, ഫാഇസ (ഖത്തർ) എന്നിരാണ് മക്കൾ. ഷിഫാന (അബൂദബി), ഷെഹീൻ (ഖത്തർ) എന്നിവർ മരുമക്കൾ. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങൾക്കും വ്യാഴാഴ്ച (ഇന്ന്) അസർ നമസ്‌കാരാനന്തരം അബൂദബി ബനിയാസ് ഖബറിസ്ഥാനിൽ സംസ്‌കരിക്കും.