അബുദാബി ഐ ഐ സി ചാമ്പ്യൻഷിപ്പ് ട്രോഫി സീസൺ 2 ; കാസർകോട് ജില്ല കെഎംസിസി ടീം ജോതാക്കൾ
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മർഹും എം എം നാസർ സ്മാരക ഫുട്ബാൾ ഇലവൻസ് ടൂർണമെന്റിൽ കാസർകോട് ജില്ലാ കെഎംസിസി ജേതാക്കളായി,രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകുന്ന അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരം വീക്ഷിക്കാൻ നൂറു കണക്കിന് കായിക പ്രേമികൾ ഒഴുകിയെത്തി. ടീം ഫെയ്മസ് രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ കെഎംസിസി പഴയങ്ങാടി ടൗൺ ടീം മൂന്നാം സ്ഥാനവും നേടി. എട്ടു പ്രമുഖ ടീമുകൾ മത്സത്തിൽ പങ്കെടുത്തു. സെന്റർ പ്രസിഡണ്ട് പി ബാവ ഹാജി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു. എം ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. സ്പോർട്സ് സെക്രട്ടറി സി കെ ഹുസൈൻ സ്വാഗതവും ഷമീർ പുറത്തൂർ നന്ദിയും പറഞ്ഞു.വിജയികൾക്ക് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ അജയ് കുമാർ സമ്മാന ദാനം നടത്തി.
മലയാളി സമാജം ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ഡോ. ധനലക്ഷ്മി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയിഷ, എം.എം. ഹാരിസ് , യു അബ്ദുള്ള ഫാറൂഖി, ശുക്കൂറലി കല്ലുങ്ങൽ, സി എച്ച് യൂസഫ്,
അബൂബക്കർ ബിസി, സമീർ സി തൃക്കരിപ്പൂർ, അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, ടി കെ അബ്ദു സലാം, ജാഫർ കുറ്റിക്കോട്, ഹാഷിം ഹസ്സൻ, സുനീർ ചുള്ളൻപറ്റ, ഹംസ നടുവിൽ, അഹമ്മദ് പി കെ , അൻവർ, അനീഷ് മംഗലം, സാബിർ മാട്ടൂൽ, മൊയ്തുട്ടി വേളേരി, ഷറഫുദ്ദീൻ, ഹനീഫ പടിഞ്ഞാറ്മൂല, ഉൾപ്പെടെ നിരവധി ആളുകൾ സംബന്ധിച്ചു.റഫീക്ക് പൂവത്താണി, ഷാഹിർമോൻ, ഷാബിനാസ്, മുഹമ്മദ് ആലമ്പാടി, അഷ്‌റഫ് ആദൂർ, മുഹമ്മദ് ഞെക്ലി,നാസർ പറമ്പാട്ട്, കബീർ, അബ്ദുള്ള ഒറ്റത്തായി, അജാസ് കൊണ്ടോട്ടി, മുസ്തഫ വളപ്പിൽ, അഷ്‌റഫ് ടി എ, ലത്തീഫ് തേക്കിൽ, ഫിറോസ്, ഷബീർ പെരിന്തൽമണ്ണ, ഷാഫി നാട്ടക്കൽ, ഫിറോസ് ബാബു, ഷാഹിർ സി അലി കോട്ടക്കൽ, നവാസ് പയ്യോളി, സിറാജ്, റഷീദ് താനാളൂർ ഉൾപ്പെടെ നേതൃത്വം നൽകി. ഗൾഫിലും നാട്ടിലും ജീവകാരുണ്യ ജനസേവന രംഗത്ത് നിറഞ്ഞു നിന്ന ഇസ്ലാമിക് സെന്റർ മുൻ ഭാരവാഹിയായ കാഞ്ഞങ്ങട്ടെ എം.എം നാസറിന്റെ ഓർമ്മയ്ക്കായി നടത്തുന്ന രണ്ടാമത് ഫുട്ബോൾ മത്സരമായിരുന്നു തിങ്ങി നിറഞ്ഞ വേദിയെ സാക്ഷിയാക്കി അബുദാബിയിൽ നടന്നത്.