PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപയസ്വിനി അബുദാബി സാഹിത്യ വേദി രൂപീകരിച്ചു

പയസ്വിനി അബുദാബി സാഹിത്യ വേദി രൂപീകരിച്ചു

പയസ്വിനി അബുദാബി സാഹിത്യ വേദി രൂപീകരിച്ചു

അബുദാബി: അബുദാബിയിലെ പൊതു സമൂഹത്തിനിടയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പയസ്വിനി അബുദാബിയുടെ സാഹിത്യ വേദി രൂപീകരണയോഗം മലയാളി സമാജത്തിൽ  വെച്ച് നടന്നു. സാഹിത്യ വേദി കൺവീനർ രമേഷ് ദേവരാഗം ആമുഖപ്രഭാഷണം നടത്തിയ ചടങ്ങിൽ പയസ്വിനി പ്രസിഡണ്ട് വിശ്വംഭരൻ കാമലോൻ അദ്ധ്യക്ഷം വഹിച്ചു. മലയാളം മിഷൻ അബുദാബി ഘടകം പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.   ഇന്ത്യൻ സോഷ്യൽ സെൻറൽ സാഹിത്യ വിഭാഗം സെക്രട്ടറി  നാസർ വിളഭാഗം
എം.ടി അനുസ്മരണം നടത്തി. മലയാളി സമാജം ജനറൽ സെക്രട്ടറിയും  പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാർ , മലയാളിസമാജം സാഹിത്യ വിഭാഗം സെക്രട്ടറി  മഹേഷ്  എളനാട്, പയസ്വിനി ഫൈനാൻസ് കൺവീനർ വാരിജാക്ഷൻ,വൈസ് പ്രസിഡൻറ് ജിഷ പ്രസാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.  തുടർന്ന് പയസ്വിനിയുടെ പ്രഥമ മാഗസിൻ കുർത്തം അതിഥികൾക്ക് ശ്രീജിത്ത് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട് വിശ്വൻ ചുള്ളിക്കര എന്നിവർ കൈമാറി.
പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന, എം ടി യുടെ  നിന്റെ ഓർമ്മയ്ക്ക് എന്ന ചെറുകഥയെ അധികരിച്ചുള്ള ആസ്വാദന ചർച്ചയിൽ  ശ്രീജിത്ത്‌ കുറ്റിക്കോൽ മോഡറേറ്റർ ആയിരുന്നു. തുടർന്നുള്ള ചർച്ചയിൽ വാരിജാക്ഷൻ, രതീഷ്, മനോജ്‌, ദീപ അനീഷ് , ദിവ്യ മനോജ്, ഷീത സുരേഷ്, ശ്രീകുമാർ, നയന മനു, വിശ്വംഭരൻ കാമലോൻ, ഉമേഷ്‌ കാഞ്ഞങ്ങാട്, അനീഷ്, സ്മിത രഞ്ജിത് തുടങ്ങിയവർ  വായനാനുഭവം പങ്കുവെച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment