PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ൽ ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക്

ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ൽ ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക്

ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ൽ ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക്

അബുദാബി : അബുദാബിയിൽ ന‌ടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി ലുലുവിന്റെ വമ്പൻ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകും. 7208 മില്യൺ രൂപയുടെ (84.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക. 2024 സാമ്പത്തിക പാതത്തിലും ഏറ്റവും മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തിയത്.

നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും നിക്ഷേപകർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ബില്യൺ ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ച. അറ്റാദായം (നെറ്റ് പ്രോഫിറ്റ് ) 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യുഎഇ സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്. നിലവിലെ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ ലുലു തുറക്കും. ഓൺലൈൻ രംഗത്തും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ലിനുള്ളത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.

സുസ്ഥിരമായ വളർച്ചയിലൂടെ റീട്ടെയ്ൽ മേഖലയിൽ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു.ലുലു റീട്ടെയ്ലിന് നൽകി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് (SCA) , അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനും ജനറൽ മീറ്റിങ്ങിൽ ബോർഡ് നന്ദി രേഖപ്പെ‌ടുത്തി

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment