ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എസ്.എ.മധുവിന്
അബുദാബി : കേരള സോഷ്യൽ സെന്റർ ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ ഭാഗമായി വോളിബാൾ താരങ്ങൾക്കു നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് അന്താരാഷ്ട്ര വോളീബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ്. എ. മധുവിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 50001 രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
അർജുന അവാർഡ് ലഭിക്കാൻ അർഹത ഉണ്ടായിട്ടും ലഭിക്കാതിരുന്ന ദേശീയ വോളിബാൾ താരങ്ങൾക്കാണ് കഴിഞ്ഞ അഞ്ചു വർഷമായി കെ.എസ്.സി ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് നൽകിവരുന്നത് .ഇന്ത്യക്കുവേണ്ടി ജൂനിയർ നിര മുതൽ സീനിയർ നിരവരെ കളിച്ച എസ്. എ .മധു നിലവിൽ കൊച്ചി വിമാനത്താവളത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ജി എസ് ടി ആൻഡ് കസ്റ്റംസ് സൂപ്രണ്ട് ആണ്.
ദേശീയ വോളിബാൾ താരങ്ങളായിരുന്ന ജെയ്‌സമ്മ മൂത്തേടം , സലോമി സേവിയർ ,അബ്ദുൽ റസാഖ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ കെ.എസ്.സി ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചിട്ടുള്ളത്.