PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeIndiaഗുജറാത്ത് മുൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് മുൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് മുൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് :  ഗുജറാത്ത് മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ(69) വാഹനാപകടത്തിൽ മരിച്ചു. മന്ത്രി സഞ്ചരിച്ച കാർ ബുൾഡോസറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല ടൗണിന് സമീപമായിരുന്നു അപകടം.വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് വണ്ട പൊലീസ് അറിയിച്ചു. സമീപ ഗ്രാമത്തിൽ നിന്ന് സവർകുണ്ഡ്‌ലയിലേക്ക് മടങ്ങുകയായിരുന്ന മുൻമന്ത്രി വണ്ട ഗ്രാമത്തിന് സമീപം അപകടത്തിൽപെടുകയായിരുന്നു. കാർ ബുൾഡോസറിൽ ഇടിച്ചാണ് വഗാസിയയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരൾക്കും പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വല്ലഭായ് വഗാസിയ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടവിവരമറിഞ്ഞ് നിരവധി പാർട്ടി നേതാക്കളും അനുയായികളും ആശുപത്രിയിൽ തടിച്ചുകൂടി. സവർകുണ്ഡ്‌ല നിയമസഭാ സീറ്റിൽ നിന്നുള്ള മുൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗമായ 69 കാരനായ വഗാസിയ, വിജയ് രൂപാണി സർക്കാരിന്റെ ആദ്യ ടേമിൽ കൃഷി, നഗര ഭവന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment