PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaപൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാൻ ഓഡിയോ ബുക്ക് ലൈബ്രറി തയ്യാറാക്കി സൗദി

പൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാൻ ഓഡിയോ ബുക്ക് ലൈബ്രറി തയ്യാറാക്കി സൗദി

പൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാൻ ഓഡിയോ ബുക്ക് ലൈബ്രറി തയ്യാറാക്കി സൗദി

റിയാദ്: ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്ന പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ തുടക്കം. കിങ് ഫഹദ് നാഷനൽ ലൈബ്രറി പാർക്കിലാണ് ഓഡിയോ ബുക്ക് കിയോസ്ക് സ്ഥാപിച്ചത്.
ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ബിൻ നാസർ അൽആസിം കാബിെൻറ ഉദ്ഘാടനം നിർവഹിച്ചു. പാർക്കിലെത്തുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാനാവും. ലൈബ്രററി അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളിൽ ഒന്നാണിത്. ഈ വർഷം തുടക്കത്തിൽ അൽഅഹ്‌സ നഗരത്തിൽ അതോറിറ്റി ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായാണ് റിയാദിൽ ഓഡിയോ കാബിൻ ആരംഭിച്ചത്. റിയാദ് കൂടാതെ ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരവധി കാബിനുകൾ സ്ഥാപിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment