PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldഗാസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുനേരെ ഇസ്രയേൽ വ്യോമാക്രമണം; 500 മരണം

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുനേരെ ഇസ്രയേൽ വ്യോമാക്രമണം; 500 മരണം

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുനേരെ ഇസ്രയേൽ വ്യോമാക്രമണം; 500 മരണം

ഗാസാസിറ്റി: ഗാസയില്‍ അഭയാര്‍ഥിക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുനേരെ ചൊവ്വാഴ്ച മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഹമാസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്‍ അഹ്‌ലി ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. സ്ഥിരീകരിച്ചാല്‍ 2008-നുശേഷം ഇസ്രയേല്‍ നടത്തുന്ന മാരകമായ ആക്രമണമാകുമിത്.

മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു. ഒട്ടേറെപ്പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അറിയിച്ചു. കുടിയിറക്കപ്പെട്ടവരും പരിക്കേറ്റവരുമായ നൂറുകണക്കിനാളുകളാണ് സംഭവസമയത്ത് ആശുപത്രിയിലും പരിസരങ്ങളിലുമായുണ്ടായിരുന്നത്.ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ പലയിടത്തും 24 മണിക്കൂര്‍ ഉപയോഗിക്കാനുള്ള കുടിവെള്ളമേ ബാക്കിയുള്ളൂ. ഭക്ഷണത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ലോകാരോഗ്യസംഘടനയുടെയും മറ്റുസന്നദ്ധസംഘടനകളുടെയും സഹായം റാഫ അതിര്‍ത്തി തുറക്കാത്തതിനാല്‍ ഈജിപ്തില്‍ കെട്ടിക്കിടക്കുകയാണ്.

ഗാസയിലെ കടല്‍വെള്ളശുദ്ധീകരണ പ്ലാന്റുകളില്‍ മൂന്നെണ്ണം യുദ്ധം തുടങ്ങിയപ്പോഴേ അടച്ചിരുന്നു. ഇസ്രയേല്‍ ഇന്ധനം നല്‍കാത്തതിനാല്‍ ഏക വൈദ്യുതി നിലയവും പൂട്ടി. ഇന്ധനക്ഷാമം കാരണം പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. വ്യോമാക്രമണത്തില്‍ പൈപ്പുകള്‍ പൊട്ടിയതും ജലവിതരണം മുടക്കി. കരയുദ്ധഭീതിയില്‍ വടക്കന്‍ ഗാസവിട്ട് പത്തുലക്ഷത്തിലേറെപ്പേര്‍ തെക്കെത്തിയതോടെ ജലദൗര്‍ലഭ്യം കൂടി. ശൗചാലയസൗകര്യങ്ങളില്ലാത്തതും ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നതും സാംക്രമികരോഗങ്ങള്‍ക്കിടയാക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

റൊട്ടിയെങ്കിലും കിട്ടുമോയെന്നറിയാന്‍ കടകളുടെ മുന്നില്‍ പുലര്‍ച്ചെമുതല്‍ ആളുകളുടെ നീണ്ടനിരയാണ്. പക്ഷേ, മിക്കയിടത്തും അവര്‍ക്ക് നല്‍കാന്‍ ഭക്ഷണസാധനങ്ങളില്ല. നാലോ അഞ്ചോ ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളേ കടകളില്‍ സ്റ്റോക്കുള്ളൂ. ഗാസാ സിറ്റിയിലെ സംഭരണശാലകളില്‍ രണ്ടാഴ്ചത്തേക്കുള്ള ആഹാരസാധനങ്ങളുണ്ട്. പക്ഷേ, ഇസ്രയേല്‍ ഒഴിയാന്‍ പറഞ്ഞ ഇവിടെനിന്ന് തെക്കന്‍ മേഖലയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക ദുഷ്‌കരമാണ്. അഞ്ച് ഭക്ഷ്യമില്ലുകളില്‍ ഒന്നുമാത്രമണ് പ്രവര്‍ത്തിക്കുന്നത്. ഗാസയില്‍ ഭക്ഷണം തീരുകയാണെന്ന് ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പുനല്‍കി.

അവശ്യമരുന്നുകളും ഇന്ധനവുമില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 2000 പേര്‍ വടക്കന്‍ ഗാസയിലെ 21 ആശുപത്രികളിലുണ്ട്. ഇവരെ ഇവിടെനിന്ന് തെക്കോട്ടേക്കു കൊണ്ടുപോകുന്നത് മരണസര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിനു തുല്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ മേഖലാ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്ധാരി പറഞ്ഞു. രക്തബാങ്കുകളില്‍ രണ്ടാഴ്ചത്തേക്കു മാത്രമുള്ള രക്തമേ ശേഷിക്കുന്നുള്ളൂ.ഡയാലിസിസ് പോലുള്ള അവശ്യസേവനങ്ങള്‍ ആശുപത്രികള്‍ നിര്‍ത്തി. പൗരരെ ബലമായി മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് യു.എന്‍. മനുഷ്യാവകാശവിഭാഗം ഇസ്രയേലിനു മുന്നറിയിപ്പുനല്‍കി. ആക്രമണത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കണമെന്നും സംഘടനാ വക്താവ് രവീണ ഷംദസാനി ആവശ്യപ്പെട്ടു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment