PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaനടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: വില്ലനായും സ്വഭാവനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ കുണ്ടറ ജോണി (67) അന്തരിച്ചു. കൊല്ലം കാങ്കത്തുമുക്ക് ആർടെക് ഫ്ലാറ്റിലായിരുന്നു താമസം. രാത്രി എട്ടുമണിയോടെ കാറിൽ സഞ്ചരിച്ചിരുന്നപ്പോൾ കൊല്ലം ചിന്നക്കടയിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9.30-ഓടെ മരിച്ചു. 44 വർഷത്തിനിടെ അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. ഏതാനും തമിഴ്, തെലുങ്ക്‌, കന്നട ചിത്രങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1979-ൽ പുറത്തിറങ്ങിയ നിത്യവസന്തമായിരുന്നു ആദ്യചിത്രം. മീൻ, പറങ്കിമല, കരിമ്പന, ഗോഡ്ഫാദർ, കിരീടം, ചെങ്കോൽ, നാടോടിക്കാറ്റ്, ദാദാസാഹിബ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., കുട്ടിസ്രാങ്ക്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായി. മേപ്പടിയാനിലാണ് ഒടുവിൽ അഭിനയിച്ചത്.കുണ്ടറ കാഞ്ഞിരോട് കുറ്റിപ്പുറംവീട്ടിൽ പരേതരായ ജോസഫിന്റെയും കാതറീന്റെയും മകനാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഹിന്ദി അധ്യാപികയായിരുന്ന സ്റ്റെല്ല ജോണിയാണ് ഭാര്യ. മക്കൾ: ആഷിമ, ആസ്റ്റജ് ജോണി (ആരവ്). ബുധനാഴ്ച 10 മുതൽ 12 വരെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുണ്ടറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയിൽ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment