പരീക്ഷകളില്‍ തട്ടിപ്പ് നടത്തിയാൽ രണ്ടു ലക്ഷം ദിര്‍ഹം പിഴയും , തടവും ശിക്ഷ.
ദുബൈ: യു.എ.ഇയില്‍ പരീക്ഷകളില്‍ തട്ടിപ്പ് നടത്തിയാൽ രണ്ടു ലക്ഷം ദിര്‍ഹം പിഴയും ആറ് മാസം തടവും ശിക്ഷ. കഴിഞ്ഞവര്‍ഷം പാസാക്കിയ ഫെഡറല്‍ നിയമങ്ങളിലാണ് ഇക്കാര്യമുള്ളത്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം, ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ അധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് നടപടികളുണ്ടാവുക. സ്‌കൂളുകള്‍, സർവകലാശാലകള്‍, കോളജുകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. പരീക്ഷ വേളയിലോ മുമ്പോ ശേഷമോ തട്ടിപ്പ് നടത്തിയത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തും. ചോദ്യ പേപ്പറുകൾ ചോർത്തുക, ലഭിച്ച ഗ്രേഡിൽ മാറ്റം വരുത്തുക, ആൾമാറാട്ടം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളായി പരിഗണിക്കും.