PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIപെരുന്നാൾ വന്നതോടെ വൻ തിരക്കിൽ എബിസി കാർഗോയുടെ ബ്രാഞ്ചുകൾ

പെരുന്നാൾ വന്നതോടെ വൻ തിരക്കിൽ എബിസി കാർഗോയുടെ ബ്രാഞ്ചുകൾ

പെരുന്നാൾ വന്നതോടെ വൻ തിരക്കിൽ എബിസി കാർഗോയുടെ ബ്രാഞ്ചുകൾ

ദുബായ് : പെരുന്നാൾ വന്നതോടെ പ്രിയപെട്ടവർക്കുള്ള സാധനങ്ങൾ
എത്തിക്കുന്നതിന്റെ തിരക്കിലാണ് ഓരോ പ്രവാസിയും. തങ്ങളുടെ
പ്രിയപ്പെട്ടവർക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവർക്കുള്ള
സമ്മാനങ്ങൾ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ്
ലക്ഷ്യം .അതിന്റെ ഭാഗമായി വലിയ തിരക്കാണ് ജിസിസി യിലെ പ്രമുഖ
കാർഗോ കമ്പനി ആയ എബിസി കാർഗോയുടെ ബ്രാഞ്ചുകളിൽ
അനുഭവപെടുന്നത് .

മുൻവർഷങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി
വർധിച്ച സാഹചര്യത്തിൽ നിരവധി സംവിധാനങ്ങൾ ആണ് എബിസി
മാനേജ്മന്റ് ഒരുക്കിയിട്ടുള്ളത്.കുറഞ്ഞ ചെലവിൽ അതിവേഗം പാർസലുകൾ
നാട്ടിലെത്തിച്ചു കൊടുക്കുന്നതിനുള്ള പ്രത്യക സൗകര്യങ്ങൾ എബിസി കാർഗോ
ഉറപ്പുവരുത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചു രാത്രി വളരെ
വൈകിയും എബിസി കാർഗോയുടെ എല്ലാ ബ്രാഞ്ചുകളും പ്രവർത്തന
സജ്ജമാണ്.ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വേഗത്തിലും സുരക്ഷിതമായും
കാർഗോ എത്തിക്കുന്നതിനായി സ്വന്തമായ ക്ലിയറൻസ് സൗകര്യവും
ആയിരക്കണക്കിനു ജീവനക്കാരും വിപുലമായ വാഹന സൗകര്യവും
എല്ലായിടത്തും ഓഫീസികളുമാണ് കമ്പനിക്ക് ഉള്ളതെന്നും എബിസി
മാനേജ്മന്റ് ചൂണ്ടിക്കാട്ടി .

കാർഗോ രംഗത്തെ മികച്ച സേവനത്തിനു നിരവധി അന്താരാഷ്ട്ര അവാർഡുകൾ
നേടിയ GCC യിലെ പ്രമുഖ കാർഗോ ആണ് എ.ബി.സി കാർഗോ. ജീവകാരുണ്യ
രംഗത്തും സാമൂഹിക സേവന രംഗത്തും കലാ കായിക രംഗത്തും
പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങൾ നടത്തി മുന്നിൽ നിൽക്കുന്ന
എ.ബി.സി കാർഗോയ്ക് ഉപഭോക്താക്കളിൽനിന്ന് വൻ പ്രതികരണമാണ്
ലഭിച്ചുകൊണ്ടിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment