ദുബൈയിൽ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരണപ്പെട്ടു
ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത്.
12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ആവും കബർ അടക്കം. ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.