ദുബായ് ഇക്കണോമി ആൻഡ് ടൂറിസവുമായി ലുലു ഗ്രൂപ്പ് കൈകോർക്കുന്നു.
ദുബായ്: ദുബായ് ഇക്കണോമി ആൻഡ് ടൂറിസവുമായി ലുലു ഗ്രൂപ്പ് കൈകോർക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിപണി അവസരങ്ങൾ വർധിപ്പിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ലുലു ദുബായ് ഇക്കണോമി ആൻഡ് ടൂറിസവുമായി പദ്ധതി ഒരുക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എ യും, സാമ്പത്തിക വികസന വകുപ്പിൻ്റെ സംയോജിത വിഭാഗമായ എസ് എം ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അബ്ദുൾ ബസേത് അൽ ജാനാഹിയും, എൻ്റർപ്രൈസ് ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ റഫത്ത് റദ്വാൻ വഹ്ബെ, ലുലു ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഡയറക്ടർ ജെയിംസ് കെ എന്നിവരുടെ സാനിധ്യത്തിൽ ഒപ്പുവെച്ചു.
ദുബായിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളുടെ വലിയ ശൃംഖലയിൽ പ്രാദേശിക എസ്എംഇകൾക്ക് അവരുടെ സെയിൽസ് ചാനലുകൾ വിപുലീകരിക്കാനുള്ള അവസരങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
